കണ്ണൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച ഡി വൈ എഫ് ഐ പ്രവർത്തകനെതിരെ പോക്സോ കേസ്. സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകൻ കണ്ണൂർ വിളക്കോട് ചുള്ളിയോട് കുന്നുംപുറത്ത് ഹൗസിൽ വികെ നിധീഷിനെതിരെയാണ് മുഴക്കുന്ന് പോലിസ് കേസെടുത്തിരിക്കുന്നത്. ഇയാൾ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കഴിഞ്ഞ ദിവസം ഇയാൾ വിളക്കോട് ഗവ. യുപി സ്കൂളിനടുത്തേക്ക് കൂട്ടികൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയിൽ പോക്സോ പ്രകാരവും പട്ടിക ജാതി/ പട്ടിക വർഗ പീഡന നിരോധന പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
സിപിഎമ്മിന്റെ പ്രദേശത്തെ എല്ലാ പരിപാടികളിലും സജീവ സാന്നിദ്ധ്യമാണ് നിധീഷ്. കത്വ വിഷയത്തിൽ ഇടത് സംഘടനകൾ സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുത്തിരുന്ന ഇയാൾ ‘ജസ്റ്റിസ് ഫോർ ആസിഫ‘ ക്യാമ്പയിനിലും സജീവ സാന്നിദ്ധ്യമായിരുന്നു.
Discussion about this post