കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ കൗണ്‍സിൽ യോഗത്തിനിടയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം. മുനിസിപ്പാലിറ്റി ഭരിക്കുന്ന യുഡിഎഫ് ഭരണ സമിതി പ്രതിപക്ഷ അംഗങ്ങളുടെ ഫണ്ട് വെട്ടിചുരുക്കിയത് ചോദ്യം ചെയ്തതിൽ പ്രകോപിതരായി തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് ഇടത് അംഗങ്ങൾ ആരോപിച്ചു. സംഘർഷത്തെ തുടർന്ന് കൗണ്‍സിൽ യോഗം നിർത്തി വെച്ചു.
സംഘർഷത്തിൽ സാരമായി പരിക്കേറ്റ ഇടത് അംഗം സജീർ ഇസ്മായിലിനെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെയർപേഴ്സനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചപ്പോൾ തടയുക മാത്രമാണ് ചെയ്തതെന്ന് ഭരണപക്ഷം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന നഗരസഭാ കൗണ്‍സിൽ യോഗത്തിലും ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായിരുന്നു.
Discussion about this post