ഡൽഹി: ബ്ലാക്ക് ഫംഗസ് രോഗബാധ നേരിടാൻ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടികൾ ഫലപ്രാപ്തിയിലേക്ക്. ബ്ലാക്ക് ഫംഗസിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ ഉല്‍പാദനം രാജ്യത്ത് ആരംഭിച്ചു. മഹാരാഷ്ട്രയിലെ ജെനറ്റിക് ലൈഫ് സയന്‍സസ് കമ്പനിയാണ് മരുന്ന് ഉദ്പാദിപ്പിക്കുന്നത്.
നിലവിൽ 7000 രൂപയ്ക്കാണ് രാജ്യത്ത് ആംഫോടെറിസിന്‍ ബി ഇന്‍ജെക്ഷന്‍ വിൽക്കുന്നത്. എന്നാൽ ഇനി മുതൽ 1200 രൂപയ്ക്ക് ഇത് ലഭ്യമാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി അറിയിച്ചു. ബ്ലാക്ക് ഫംഗസിനുള്ള മരുന്നിന് നേരത്തെ ഇന്ത്യയിൽ ക്ഷാമം നേരിട്ടിരുന്നു. എന്നാല്‍ ഉല്‍പാദനം ആരംഭിച്ചതോടെ മരുന്ന് ക്ഷാമം മൂലമുള്ള ബുദ്ധിമുട്ടുകളെ മറികടക്കാനാകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.
നേരത്തെ, ലോകത്ത് എവിടെ നിന്നും ഇന്ത്യക്ക് ആവശ്യമായ മരുന്നുകൾ സംഘടിപ്പിക്കാൻ വിവിധ മന്ത്രാലയങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഫലമായി ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഒരു മില്ല്യൺ ആംഫോടെറിസിൻ മരുന്നുകൾ അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിക്കാൻ ധാരണയായിരുന്നു.
Discussion about this post