തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള സിപിഎം ശ്രമത്തിന് തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിനിധികള്‍ നല്കിയ അപേക്ഷ അഡ്മിനിസ്ട്രേഷന് തള്ളി. ദ്വീപില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ അനുമതി നല്‍കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
വി ശിവദാസന്‍, എ എം ആരിഫ് എന്നിവർ അടങ്ങിയ സിപിഎം സംഘമാണ് ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി തേടിയത്. നേരത്തെ ലക്ഷദ്വീപ് സന്ദർശിക്കാൻ അനുമതി തേടിയ കോൺഗ്രസ് സംഘത്തിനും അനുമതി നിഷേധിച്ചിരുന്നു. കൊവിഡ് സാഹചര്യം മുൻ നിർത്തിയായിരുന്നു എ ഐ സി സി സംഘത്തിനും അനുമതി നിഷേധിച്ചത്.
അതേസമയം ലക്ഷദ്വീപ് വിഷയത്തില്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും അമിതാവേശത്തിന് പിന്നില്‍ രാഷ്ട്രീയ താല്പര്യമാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. പൃഥ്വിരാജിനെതിരായ വിമര്‍ശനങ്ങളോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post