രാജ്യത്ത് ഈ വര്‍ഷം തന്നെ വാക്സിനേഷന് പൂര്‍ത്തിയാക്കാനുള്ള ഊര്‍ജിത നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. ഡിസംബറോടെ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന് നല്‍കാനാകുമെന്ന് ഐ.സി.എം.ആര് അറിയിച്ചു. നിലവില്‍ രാജ്യത്ത് വാക്സിന് ക്ഷാമം ഇല്ലെന്നും കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്നത് ശുഭസൂചനയാണെന്നും ഐ.സി.എം.ആര് വ്യക്തമാക്കി.
രാജ്യത്ത് വാക്സിന്റെ ഇടവേള 90 ദിവസമാക്കി. ഈ വര്‍ഷം ഡിസംബറോടെ രാജ്യത്തെ വാക്സിനേഷന് പ്രക്രിയ പൂര്‍ത്തിയാക്കാനാകുമെന്നാണ് ഐ.സി.എം.ആര് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ അറിയിച്ചത്.
ജൂലൈ പകുതിയോടെയോ ആഗസ്തോടെയോ പ്രതിദിനം ഒരുകോടി പേര്‍ക്ക് വാക്സിന് നല്‍കാനാകും.
വിദേശ വാക്സിനുകളുടെ കൂടുതല്‍ ഡോസ് എത്തിക്കുന്നതിനൊപ്പം തദ്ദേശീയമായ വാക്സിനുകളുടെ ഉദ്പാദനവും വര്‍ധിപ്പിക്കും. നിലവില്‍ തന്നെ രാജ്യത്ത് മതിയായ വാക്സിനുണ്ടെന്നും ബല്‍റാം ഭാര്‍ഗവ അവകാശപ്പെട്ടു. അതിനിടെ കോവീഷീല്‍ഡ് രണ്ട് ഡോസ് വാക്സിന് തന്നെ നല്‍കുമെന്നറിയിച്ച ഐ.സി.എം.ആര്, കോവാക്സിന്റെയും കോവിഷീല്‍ഡിന്റെയും വാക്സിനേഷന് ഇടവേളകളില്‍ മാറ്റമില്ല എന്നും വ്യക്തമാക്കി.
ആദ്യ ഡോസ് നല്കി 12 ആഴ്ചക്ക് ശേഷം രണ്ടാം ഡോസ് സ്വീകരിക്കാം. മെയ് 28 മുതല്‍ കേസുകള്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കോവിഡ് കണക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്നും ഐ.സി.എം.ആര് അറിയിച്ചു.
Discussion about this post