കൊവിഡ് വ്യാപനം തടയാൻ പൂച്ചകളെയും പ്രാവുകളെയും വെടിവെച്ച് കൊല്ലാൻ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ഉത്തരവിട്ടതായി റിപ്പോർട്ട്. ഇക്കഴിഞ്ഞ ഏപ്രില്‍ വരെ രാജ്യത്ത് കോവിഡ് കേസുകള്‍ ഇല്ലെന്നാണ് കിം പറഞ്ഞിരുന്നത്. ചൈനയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന പക്ഷികളും മൃഗങ്ങളും വൈറസ് പരത്തുമെന്നും അതിനാല്‍ പൂച്ചകളെയും പ്രാവുകളെയും വെടിവച്ചു കൊല്ലണമെന്നുമാണ് കിം സെന്യത്തിന് നല്‍കിയിരിക്കുന്ന ഉത്തരവ്. ചൈനയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്ന അവ വൈറസ് പരത്തുമെന്ന് ഉൻ ഭയപ്പെടുന്നു.
അതിര്‍ത്തിയിലെ പട്ടണങ്ങളിലും നഗരങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ പക്ഷികളെ വെടിവച്ചു കൊല്ലുന്നതും പൂച്ചകളെയും ഉടമകളെയും തിരഞ്ഞുപിടിക്കുകയും ചെയ്യുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അതിര്‍ത്തിക്കടുത്തുള്ള ഹെയ്സാനില്‍, പൂച്ചയെ വളര്‍ത്തിയ ഒരു കുടുംബത്തെ 20 ദിവസത്തേക്ക് തടങ്കല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നതായി ഡെയ്ലി എന്‍കെ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് ഇതുവരെ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും ഉത്തരകൊറിയയുടെ അവകാശവാദം.











