ആലപ്പുഴ: ജയില്‍മോചിതരാകുന്ന വിദേശികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കരുതല്‍കേന്ദ്രം സ്ഥാപിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദിപ് വാചസ്പതി. അനധികൃതമായി രാജ്യത്തു പ്രവേശിക്കുന്ന വിദേശികളേയും ജയില്‍മോചിതരാകുന്ന വിദേശികളേയും പാര്‍പ്പിക്കുന്നതിനായി സംസ്ഥാനത്ത് കരുതല്‍ വാസകേന്ദ്രം (ഡിറ്റന്‍ഷന്‍ സെന്റര്‍) വരുന്നുവെന്ന റിപ്പോര്‍ട്ടാണ് സന്ദീപ് വാചസ്പതി തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്.
‘സത്യം പറയട്ടെ, ഫാസിസ്റ്റ് മോദിയുടെ തിട്ടൂരം ഖേരളത്തില്‍ ചെലവാകില്ല എന്ന് പറഞ്ഞത് മറന്ന് പോയി’- സന്ദീപ് വാചസ്പതി ഫേസ്ബുക്കില്‍ കുറിച്ചു. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് കേരളത്തിലും ഡിറ്റന്‍ഷന്‍ കേന്ദ്രം തുറക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം, കരുതല്‍ വാസകേന്ദ്രമെന്ന ‘ചെല്ലപ്പേരിട്ട്’ സംഭവത്തെ മുക്കിക്കളയാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. പരമാവധി 10 പേരെ താമസിപ്പിക്കാന്‍ ആവശ്യമായ സൗകര്യമായിരിക്കും ഇവിടെ ഒരുക്കുക. ശേഷം അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ആലോചിക്കും. തിരുവനന്തപുരത്തോ തൃശൂരോ ആകും ഇതിനായി കേന്ദ്രം പണിയുക എന്നാണു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ ജയില്‍വകുപ്പ് തൃശ്ശൂരില്‍ താത്കാലിക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ജയില്‍ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ രണ്ടു നൈജീരിയക്കാര്‍ ഉള്‍പ്പെടെ മൂന്നുപേരിവിടെയുണ്ട്. വിവിധ ജയിലുകളില്‍ നാലു വിദേശികള്ക്കൂടി ശിക്ഷ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശാനുസരണം കരുതല്‍ വാസകേന്ദ്രം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാനത്തു നേരത്തേ ആരംഭിച്ചിരുന്നു. അനധികൃതമായി രാജ്യത്ത് തുടരുന്നവരെ രാജ്യം വിടുന്നത് വരെ താമസിപ്പിക്കാന്‍ ഡിറ്റന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കണമെന്നു നേരത്തെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാസകേന്ദ്രം പണിയുന്നത്.
https://www.facebook.com/sandeepvachaspati/posts/1419293951757536
Discussion about this post