Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഓപ്പറേഷൻ ‘ട്രോജൻ ഷീൽഡ്’ : ആപ്പിലൂടെ എഫ്ബിഐയുടെ ‘സ്റ്റിങ്’ ഓപ്പറേഷൻ; പിടിയിലായത് ലോകമെമ്പാടുമുള്ള 800 ക്രിമിനലുകൾ

by Brave India Desk
Jun 9, 2021, 10:17 am IST
in International
Share on Facebook
Tweet
WhatsApp
Telegram

തങ്ങൾക്കു നിയന്ത്രിക്കാനാകാവുന്ന രഹസ്യ ആപ് ഉപയോഗിച്ചുള്ള ‘സ്റ്റിങ്’ ഓപ്പറേഷനിൽ യുഎസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) നേതൃത്വത്തിൽ പതിനാറിലധികം രാജ്യങ്ങളിൽ നടത്തിയ പ്രത്യേക റെയ്ഡിൽ, മെസേജിങ് ആപ്പിലൂടെ കള്ളക്കടത്തും കൊലപാതകവും നടത്തിയിരുന്ന 800ൽ അധികം പേർ അറസ്റ്റിലായി. ‘ട്രോജൻ ഷീൽഡ്’ എന്നു പേരിട്ട ഓപ്പറേഷനിൽ കൊക്കെയ്ൻ അടക്കം 32 ടൺ ലഹരിവസ്തുക്കൾ, 250 തോക്കുകൾ, 55 ആഡംബര കാറുകൾ, 148 ദശലക്ഷം യുഎസ് ഡോളർ, ക്രിപ്റ്റോ കറൻസി എന്നിവ പിടിച്ചെടുത്തു.

സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഏറ്റവും വലിയ ക്രിമിനൽ വേട്ടകളിലൊന്നാണ് ഓപ്പറേഷൻ ‘ട്രോജൻ ഷീൽഡ്’ എന്ന പേരിൽ കഴിഞ്ഞ ഒന്നര വർഷക്കാലം എഫ്ബിഐ മറ്റു രാജ്യങ്ങളിലെ പൊലീസ് സംഘങ്ങളുടെ സഹകരണത്തോടെ നടത്തിയത്. അറസ്റ്റിലായവരിൽ കൊള്ളക്കാർ, ലഹരിമരുന്ന് വിൽപനക്കാർ മുതൽ പ്രഫഷനൽ കൊലയാളി സംഘങ്ങൾ വരെ ഉൾപ്പെടും.

Stories you may like

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

റഷ്യൻ ഉപരോധത്തിൽ മലക്കം മറിഞ്ഞ് ട്രംപ് ; റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന തീരുവകൾ പിൻവലിച്ചു

ക്രിമിനൽ സംഘങ്ങൾ വ്യാപകമായി ഉപയോഗിക്കുന്ന എൻക്രോചാറ്റ്, സ്കൈ ഇസിസി എന്നീ എൻക്രിപ്റ്റഡ് മെസേജിങ് ആപ്പുകൾ നശിപ്പിച്ചുകൊണ്ടാണു പദ്ധതിക്കു തുടക്കമായത്. ഇതോടെ അധോലോക ആശയവിനിമയ ശൃംഖല വഴിമുട്ടി. തുടർന്ന് എഫ്ബിഐ ഒരു എൻക്രിപ്റ്റഡ് മെസേജിങ് ആപ്പ് വികസിപ്പിച്ചു. ‘ഏനോം’ എന്നു പേരിട്ട ആപ് പ്രത്യേകം തയാറാക്കിയ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്തു. ഫാന്റം സെക്യുർ എന്ന വ്യാജക്കമ്പനിയുടെ പേരിൽ ഈ മൊബൈലുകൾ അധോലോക സംഘാംഗങ്ങളിലെത്തിക്കാനുള്ള നടപടിയും ഉടനടി തുടങ്ങി.

ഒന്നര വർഷം മുൻപ് ക്രിമിനൽ സംഘങ്ങളുമായി ബന്ധമുള്ളവരെ ഉപയോഗിച്ച് ഈ ഫോണുകൾ അവർക്കു വിതരണം ചെയ്തു. സംശയമൊന്നും തോന്നാത്തതിനാൽ ക്രിമിനൽ സംഘങ്ങൾ ഈ വലയ്ക്കുള്ളിൽ എളുപ്പം വീണു. ചിലർ, ഉള്ളിലൊളിച്ചിരിക്കുന്നത് എന്താണെന്നു മനസ്സിലാക്കാതെ തങ്ങളുടെ കൂട്ടാളികൾക്ക് ഏനോം ആപ്പടങ്ങിയ മൊബൈലുകൾ റെക്കമെൻ‍ഡ് ചെയ്യുക പോലും ചെയ്തു. ലോകത്തെ നൂറ് രാജ്യങ്ങളിലായി മുന്നൂറിലധികം ക്രിമിനൽ സംഘങ്ങൾ ഈ ആപ് ഉപയോഗിക്കാനായി തുടങ്ങി, എഫ്ബിഐ ഇതിൽ നിന്നുള്ള വിവരങ്ങൾ ചോർത്താനും.

ഇതോടെ ക്രിമിനലുകളുടെ കൊലപാതക പ്ലാനുകൾ മുതൽ ലഹരിമരുന്ന് കൈമാറുന്ന കൂടിക്കാഴ്ചകൾ വരെ എഫ്ബിഐയുടെ റഡാറിലായി. യൂറോപ്പിലെ യൂറോപ്പോൾ, മറ്റ് രാജ്യങ്ങളിലെ വിവിധ എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവരും എഫ്ബിഐയുമായി സഹകരിച്ചതോടെയാണു ദൗത്യം പൂർണ ഫലപ്രാപ്തിയിലെത്തിയത്.

സ്വീഡനിൽ ഒരു കൊലയാളി ഗ്യാങ് കൂട്ടക്കൊലപാതകം പ്ലാൻ ചെയ്തിരുന്നു. ആപ്പിൽ നിന്ന് അതിനെക്കുറിച്ചുള്ള സൂചനകൾ കിട്ടിയതുമൂലം ഇതു തടയാനും സംഘാംഗങ്ങളെ അറസ്റ്റ് ചെയ്യാനും സാധിച്ചു. മറ്റൊരു സ്കാൻഡിനേവിയൻ രാജ്യമായ ഫിൻലൻഡിൽ 500 കിലോ നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ജർമനിയിൽ ഒരൊറ്റ ദിനത്തിൽ വിവിധ വകുപ്പുകളിലായി 70 പേരെയാണ് അറസ്റ്റ് ചെയ്തത്.

‘ഒട്ടേറെ കൊലപാതകങ്ങളും കള്ളക്കടത്തും കുറ്റകൃത്യങ്ങളും തടയാൻ നീക്കത്തിലൂടെ സാധിച്ചു’– എഫ്ബിഐ ക്രിമിനൽ അന്വേഷണവിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കാൽവിൻ ഷിവേഴ്സ് പറഞ്ഞു. യുഎസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ, യൂറോപ്യൻ യൂണിയൻ പൊലീസ് ഏജൻസി, വിവിധ രാജ്യങ്ങളിലെ എൻഫോഴ്സ്മെന്റ് ഏജൻസികൾ എന്നിവർ റെയ്ഡിൽ പങ്കാളികളായി. ഓസ്ട്രേലിയയിൽ മാത്രം 244 പേരാണ് അറസ്റ്റിലായത്.

Tags: us federalFBI
Share8
Tweet
Send
Share

Latest stories from this section

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

കടക്കെണിയിലും സംഘർഷങ്ങളിലും നട്ടംതിരിഞ്ഞ് പാകിസ്ഥാൻ: 30 വർഷത്തിനിടെ 13 തവണ ഐഎംഎഫ് സഹായം തേടി രാജ്യം

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

‘ഇന്ത്യക്കാരെ കൊന്നൊടുക്കാനായി കാത്തിരിക്കാനാവില്ല’; യുഎസിൽ ഹിന്ദു ക്ഷേത്രത്തിൽ വൻ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ട 19-കാരൻ പിടിയിൽ

Latest News

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

പ്രതിഭയുമായി കുശാഗ്ര, പക്ഷേ അന്താരാഷ്ട്ര പരിചയമുള്ള സഞ്ജു എവിടെ? ഏകദിന ടീം സെലക്ഷനിൽ വീണ്ടും വിവാദം

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

ചുമതലയേറ്റിട്ട് അഞ്ച് ദിവസം മാത്രം ; ട്രംപിന്റെ പ്രസ് സെക്രട്ടറി കാറ്റി സഖറിയ രാജിവെച്ചു

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

2027 ലോകകപ്പ് പ്ലാനുകളിൽ ജഡേജ ഇല്ല”; ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സീനിയർ താരം പുറത്തേക്ക്?

അനന്തനാഗിൽ ഭീകരരുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന; രണ്ട് ഭീകരരെ വളഞ്ഞു

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ നീക്കം തകർത്ത് സൈന്യം ; കുപ്വാരയിൽ തിരച്ചിൽ തുടരുന്നു

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

രോഹിത് വിരമിക്കുന്നതുവരെ ജെയ്‌സ്വാൾ കാത്തിരിക്കണം”; സെലക്ടർമാരുടെ തീരുമാനത്തിനെതിരെ തുറന്നടിച്ച് ആർ. അശ്വിൻ

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

അരങ്ങേറ്റം വൈകിയപ്പോൾ വീട്ടിൽ നിന്ന് നേരിട്ടത് കടുത്ത ചോദ്യങ്ങൾ; മനസ്സ് തുറന്ന് സൂര്യകുമാർ യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies