കേന്ദ്ര സർക്കാരിന്റെ ജലസംരക്ഷണ പദ്ധതിയായ ക്യാച്ച് ദി റെയിനിന് പിന്തുണ പ്രഖ്യാപിച്ച് മോഹൻലാൽ. പദ്ധതിയിൽ അണിചേരാൻ അദ്ദേഹം എല്ലാവരോടും അഭ്യർത്ഥിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ക്യാച്ച് ദി റെയിൻ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിവരിക്കുന്ന ഒരു വീഡിയോയും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്.
ജലം ജീവനാണ്. അതു കൊണ്ട് തന്നെ ഓരോ തുള്ളിയും അമൂല്യവുമാണ്. ഇന്ന് ജീവിക്കാനും നാളെയെ ജീവിപ്പിക്കാനും വെള്ളം കൂടിയേ തീരൂ. ആഗോള താപനത്തിന്റെ പ്രതിസന്ധികൾക്കിടെ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പ്രതീക്ഷ നൽകുന്ന പരിപാടിയാണ് ക്യാച്ച് ദി റെയിൻ.
പാഴായി പോകുന്ന ജലം സംരക്ഷിക്കാൻ വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രബോധിപ്പിക്കുന്ന ഈ പരിപാടിക്ക് ഇതിനോടകം തന്നെ ശ്രദ്ധ കിട്ടിയിട്ടുണ്ട്. ഭാവിയുടെ ഇന്ത്യയെ ജലസമ്പുഷ്ടമാക്കാനുള്ള ഈ പരിപാടിയിൽ മറ്റുള്ളവർക്കൊപ്പം നമുക്ക് അണിചേരാം. മോഹൻലാൽ പറയുന്നു.
blob:https://www.facebook.com/a7db3eb4-2289-47ce-b659-46a70ddd577b












