കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും ബിജെപി വേട്ട നടത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കളിക്കുന്നത് ബിജെപിയോടാണെന്ന് സിപിഎമ്മും പിണറായി വിജയനും ഓർത്താൽ നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിന് ബിജെപിയുടെ പത്തിരട്ടി പണം സിപിഎം ചിലവാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിൻറെ അഖിലേന്ത്യാ സെക്രട്ടറിക്ക് യാത്ര ചെയ്യാൻ കേരളത്തിൽ നിന്നാണ് പണം നൽകുന്നത്. സിപിഎമ്മിന് എവിടെ നിന്നാണ് ഈ പണം വരുന്നതെന്ന് അന്വേഷിക്കാൻ ആരെങ്കിലും തയ്യാറുണ്ടോ എന്നും എം.ടി രമേശ് ചോദിച്ചു. കുറേ കാലമായി ഈ പാർട്ടിയെ ഇല്ലാതാക്കാൻ സിപിഎം ശ്രമിക്കുകയാണ്. പരരീതിയിലും ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും ഈ പാർട്ടിയെ ഒന്നും ചെയ്യാൻ സിപിഎമ്മിന് സാധിച്ചിട്ടില്ല. ഇപ്പോഴും അതേ ശ്രമമാണ് സിപിഎം നടത്തുന്നത്. ഈ പാർട്ടിയെ ഇനിയും ഒരു ചുക്കും ചെയ്യാൻ സിപിഎമ്മിനോ സർക്കാരിനോ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകനെതിരെ സിപിഎം നടത്തുന്നത് വിലകുറഞ്ഞ പകയാണ്. അത് തരം താണ പ്രതികാര നടപടിയാണെന്നും എം ടി രമേശ് പറഞ്ഞു.












