Thursday, June 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

നൈറ്റ് ഔട്ട് എന്ന പേരിൽ കറക്കം, മോഷണം; നൂറിലേറെ കടകളിൽ മോഷണം നടത്തിയ കൗമാരക്കാർ പിടിയിൽ

by Brave India Desk
Jun 10, 2021, 12:27 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറിലേറെ കടകളിൽ ഉൾപ്പെടെ മോഷണം നടത്തിയ നാലംഗ സംഘം പൊലീസ് പിടിയിൽ. ഇതിൽ പ്രായപൂർത്തിയാകാത്ത രണ്ടു പേരും ഉൾപ്പെടുന്നു . കക്കോടി മക്കട യോഗി മഠത്തിൽ ജിഷ്ണു(18), ബദിരൂർ ചെമ്പോളി പറമ്പിൽ ധ്രുവൻ(19) എന്നിവരെയാണ് ഡപ്യൂട്ടി കമ്മിഷണർ സ്വപ്നിൽ മഹാജന്റെ നേതൃത്വത്തിൽ സിറ്റി ക്രൈം സ്ക്വാഡും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്. സംഘത്തിൽ ഉൾപ്പെട്ട 2 കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം പൊലീസ് വിളിച്ചുവരുത്തി. എലത്തൂർ, ടൗൺ, കാക്കൂർ പൊലീസ് സ്റ്റേഷനുകളിൽ ഇവരെ നേരത്തേ പിടികൂടിയിരുന്നെങ്കിലും കൂടുതൽ വിവരങ്ങൾ ഇവർ വെളിപ്പെടുത്തിയിരുന്നില്ല.

അടുത്ത കാലത്ത് നഗരത്തിൽ നടന്ന ഭൂരിഭാഗം മോഷണക്കേസുകളിലും കുട്ടികളുടെ പങ്ക് കൂടുതലായി കണ്ടതിനാൽ വിശദ അന്വേഷണത്തിനു സിറ്റി പൊലീസ് മേധാവി എ.വി.ജോർജ് ക്രൈം സ്ക്വാഡിന് പ്രത്യേക നിർദേശം നൽകുകയായിരുന്നു. ചേവായൂർ, മാവൂർ, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പലം എന്നിവിടങ്ങളിൽ നിന്നു മോഷ്ടിച്ച സ്കൂട്ടർ, ബൈക്ക് എന്നിവയും പുല്ലാളൂരിലെ മൊബൈൽ കടയിൽ നിന്നു കവർന്ന മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു.

Stories you may like

അന്ന് പിണറായി ചെയ്ത രക്ഷാപ്രവർത്തനമാണ് എന്നെ ഇവിടെയെത്തിച്ചത്:  എ.ഡി. തോമസ്

എസ്എഫ്ഐ മാർച്ചിൽ കൂട്ടത്തല്ല്; പോലീസിനെതിരെ ബ്ലേഡ് ആക്രമണമെന്ന് ഗുരുതര ആരോപണം, ദൃശ്യങ്ങൾ പരിശോധിച്ച് കേസെടുക്കും!

ഭട്ട് റോഡിലെ പലചരക്ക് കട, കുന്നമംഗലം ഗാലക്സി ഗ്ലാസ് ഷോപ്പ്, എൻപി ചിക്കൻ സ്റ്റാൾ, പടനിലത്തെ ആരാമ്പ്രം മെഡിക്കൽ ഷോപ്പ്, കുറ്റിക്കാട്ടൂരിലെ എം.എ.ചിക്കൻ സ്റ്റാൾ, ബാലുശ്ശേരി ഭാഗത്തെ 8 കടകൾ, ചേളന്നൂർ അമ്പലത്തുകുളങ്ങര, കുമാരസ്വാമി എന്നിവിടങ്ങളിലെ 10 കടകൾ, കുന്നമംഗലം, ചാത്തമംഗലം, കാരന്തൂർ ഭാഗങ്ങളിലെ 20 കടകൾ, മാവൂർ, കുറ്റിക്കാട്ടൂർ, കായലം, പൂവാട്ടുപറമ്പ് ഭാഗങ്ങളിലെ 10 കടകൾ, പുതിയങ്ങാടി, വെസ്റ്റ്ഹിൽ, കാരപ്പറമ്പ് ഭാഗങ്ങളിൽ 13 കടകൾ, അത്തോളി, പറമ്പത്ത് ഭാഗങ്ങളിലെ 5 കടകൾ, തൊണ്ടയാട്, പാലാഴി ഭാഗങ്ങളിലെ 5 കടകൾ കക്കോടി, ചെറുകുളം, മക്കട ഭാഗങ്ങളിലെ 7 കടകൾ ഉൾപ്പെടെ എൺപതിലേറെ മോഷണങ്ങൾക്കു തുമ്പുണ്ടായതായി പൊലീസ് പറഞ്ഞു.

കൂടാതെ മോഷണത്തിൽ ഏർപ്പെടുന്ന മറ്റു ചിലരെ കുറിച്ചും പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. ‘നൈറ്റ് ഔട്ട്’ എന്ന പേരിൽ ചുറ്റിക്കറങ്ങി മോഷണം നടത്തുകയാണു സംഘം ചെയ്യുന്നതെന്നു പൊലീസ് പറഞ്ഞു. അർധരാത്രിയിൽ ബൈക്കിൽ മൂന്നും നാലും പേർ ഒന്നിച്ചുപോയി വാഹനം മോഷ്ടിക്കും. പിന്നീട് സമീപ പ്രദേശങ്ങളിലെ കടകളിലും മറ്റും മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. രക്ഷിതാക്കൾ അറിയാതെ വീട്ടിലെത്തി കിടക്കും. കുട്ടികൾ പുറത്തിറങ്ങുന്നതും മോഷണം നടത്തുന്നതും രക്ഷിതാക്കൾ അറിയുന്നില്ലെന്നും പൊലീസ് പറഞ്ഞു.

മോഷണം നടത്തുന്ന വാഹനങ്ങളുടെ ബോഡി പാർട്സും നമ്പർ പ്ലേറ്റുകളും മാറ്റും. വർക്‌ഷോപ്പുകളുടെ സമീപം നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ അഴിച്ചെടുത്ത് മോഷണ വാഹനങ്ങളിൽ ഉപയോഗിച്ചുമാണ് ഇവർ നൈറ്റ് ഔട്ടിന് ഇറങ്ങുന്നത്. പൊലീസിന്റെ ശ്രദ്ധയിൽപെട്ടാൽ അമിത വേഗത്തിലോ ഇടവഴികളിലൂടെയോ പോകും. ബൈക്ക് ഉപേക്ഷിച്ചു കടന്നുകളയും. പൊലീസ് ഉടമയെ വിളിക്കുമ്പോഴാണു മോഷ്ടിച്ച വാഹനമാണെന്ന് അറിയുന്നത്.

മോഷ്ടിച്ച ബൈക്കുകൾ പിന്നീട് വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കും. കോഴിക്കടകളിലാണു കൂടുതലായും മോഷണം. പൂട്ടു തകർക്കാനുള്ള ആയുധങ്ങൾ ഒപ്പം കൊണ്ടുപോവുകയാണ്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ എൻ. മുരളീധരന്റെ നേതൃത്വത്തിൽ ചേവായൂർ ഇൻസ്പെക്ടർ സി. വിജയകുമാരനും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് തെളിവെടുപ്പു നടത്തി.

ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻദാസ്, എം.ഷാലു, ഹാദിൽ കുന്നുമ്മൽ, പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സഹീർ പെരുമണ്ണ, എ.വി.സുമേഷ്, ചേവായൂർ എസ്ഐ എൻ.അജീഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ റിജേഷ് പ്രമോദ്, രാജീവ് കുമാർ പാലത്ത്, സിപിഒ പ്രസീദ്, ശ്രീരാഗ് എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.

Tags: theft
Share12TweetSendShare

Latest stories from this section

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

അമ്മയിലെ കണക്കുകളിൽ വൻ കള്ളക്കളി, പാവയാകാൻ എന്നെ കിട്ടില്ല; കൂടുതൽ വെളിപ്പെടുത്തലുകൾ ജൂൺ 26-നെന്ന് ശ്വേത മേനോൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

ദുരിതാശ്വാസ നിധിയിലെ പണം സുരക്ഷിതം; സിഎജി റിപ്പോർട്ട് രാഷ്ട്രീയമായി ദുരുപയോഗിക്കുന്നു; വകമാറ്റൽ വിവാദത്തിൽ പിണറായി വിജയൻ

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

ബിജെപിയോടു മാത്രം അയിത്തം എന്തിന്?:ശ്വേതയുടെ രാജിയ്ക്ക് പിന്നിലെ കാരണം;തുറന്നടിച്ച് ലക്ഷ്മി പ്രിയ

Discussion about this post

Latest News

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

ജന്മാന്തര പാപങ്ങൾ കഴുകിക്കളയുന്ന ഗംഗയും കാശി വിശ്വനാഥന്റെ തിരുസന്നിധിയും

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

മഹാദേവനും ജഗദംബയും വിവാഹിതരായ പുണ്യഭൂമി: യുഗങ്ങളായി കത്തുന്ന അഗ്നി

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

സുഹൃത്തുക്കളുടെ സ്വപ്നം, കോടിക്കണക്കിന് വീടുകളിലെ വിപ്ലവം: ദി വിൻഡോസ് സ്റ്റോറി!

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

ജെസിബി: ലോകത്തിന്റെ ഭൂപ്രകൃതി മാറ്റിയ മഞ്ഞവണ്ടി

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

നിലവിൽ ഈ രാജ്യം ഭരിക്കാൻ നമുക്കുള്ള ഏറ്റവും മികച്ച ചോയ്സ് മോദി തന്നെയാണ് : വ്യാജപ്രചാരണം പൊളിച്ചടുക്കി പത്മശ്രീ ജേതാവ് ഡോ. അനിൽ കുമാർ രസ്തോഗി!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ലോഗഡ് കോട്ടയിലെ ആ ‘അപകട’ മരണം കൊലപാതകം; സഹോദരിയുടെ ഒരൊറ്റ സംശയം പൊളിച്ചടുക്കിയത് പ്രതിശ്രുത വധുവിന്റെയും കാമുകന്റെയും ക്രൂരമായ കൊലപാതകക്കഥ!

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ബഹിരാകാശത്തെ പച്ചക്കുതിര; ജോലി മാറ്റാൻ കഴിയുന്ന പുതിയ ഉപഗ്രഹവുമായി ഹൈദരാബാദ് സ്റ്റാർട്ടപ്പ്

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

ചെെനയിൽ നിന്ന് ജെ-10 സിഇ യുദ്ധവിമാനങ്ങൾ വാങ്ങാൻ ബംഗ്ലാദേശ്; ഓപ്പറേഷൻ സിന്ദൂരിനെ പ്രതിരോധിക്കാൻ പാകിസ്താൻ ഉപയോഗിച്ച അതേ യുദ്ധവിമാനം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies