പാരീസ്: ഭീകര സംഘടനയായ അല്‍ഖ്വയ്ദയ്ക്ക് കനത്ത തിരിച്ചടി. ആഫ്രിക്കയിലെ കൊടും ഭീകരനെയും കൂട്ടാളികളെയും ഫ്രഞ്ച് സൈന്യം വധിച്ചു. നാല് ഭീകരരാണ് കൊല്ലപ്പെട്ടത്.
2013-ല്‍ മാലിയില്‍ രണ്ട് ഫ്രഞ്ച് റിപ്പോര്‍ട്ടര്‍മാരുടെ കൊലപാതകത്തിന് കാരണക്കാരായ ബയേ എഗ് ബകാബോ എന്ന അല്‍ ഖ്വയ്ദ ഭീകരനെയാണ് സൈന്യം വധിച്ചത്. ഇതിന് പുറമെ മറ്റ് മൂന്ന് ഭീകരരെയും വധിച്ചെന്ന് ഫ്രാന്‍സ് പ്രതിരോധ മന്ത്രി ഫ്‌ലോറന്‍സ് പാര്‍ലി അറിയിച്ചു.
സഹേലില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഭീകരരെ വധിച്ചതോടെ മേഖലയില്‍ സൈന്യത്തിന്റെ സാന്നിധ്യം നിലനിര്‍ത്താനാണ് തീരുമാനം.
ഭീകരര്‍ക്കെതിരായ ആക്രമണത്തിന് മിനുസ്മ എന്ന് അറിയപ്പെടുന്ന യുഎന്‍ സൈനിക സംഘവും ഫ്രഞ്ച് സൈന്യത്തിനൊപ്പമുണ്ടായിരുന്നു. 2013-ല്‍ വടക്കന്‍ മാലിയില്‍ വെച്ചാണ് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തിയത്.
Discussion about this post