തിരുവനന്തപുരം: നിമിഷ ഫാത്തിമ കേസില്‍ പ്രതികരിച്ച് അലി അക്ബര്‍. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം അഫ്ഗാന് ജയിലില്‍ കഴിയുന്ന പെണ്‍കുട്ടികളുടെ വിഷയത്തില്‍ പ്രതികരിച്ചത്. ചര്‍ച്ചയില്‍ നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദുവും പങ്കെടുത്തിരുന്നു. താന്‍ അപമാനിതയായെന്നും എന്തുകൊണ്ട് നിമിഷയടക്കമുള്ള പെണ്‍കുട്ടികളെ ഡീപ്പോര്‍ട്ട് ചെയ്യണമെന്ന് അഫ്ഗാന് ഗവണ്മെന്റ് പറയുന്നുവെന്നും ബിന്ദു ചോദിച്ചു.
‘ഞാനൊരു ഹിന്ദുവാണ്, ഇന്ത്യ ഗവണ്മെന്റ് ഹുന്ദുയിസത്തെ പുനരുദ്ധപ്പിക്കണമെന്നല്ലേ പറയുന്നത് .എങ്കില്‍ എന്റെ ഹിന്ദുയിസം എവിടെ പോയി’-ബിന്ദു ചോദിച്ചു. എന്നാല്‍ നിമിഷ ഫാത്തിമയുടെ അമ്മയ്ക്ക് വ്യക്തമായ മറുപടി നല്‍കിക്കൊണ്ടാണ് അലി അക്ബര്‍ രംഗത്ത് എത്തിയത്.
‘തല താഴ്ത്തേണ്ടത് പിണറായി സര്‍ക്കാരും, ഉമ്മന്‍ ചാണ്ടിയും, എല്ലാ രാഷ്ട്രീയക്കാരുമാണ്. കാരണം നമ്മള് നിരന്തരമായി പറഞ്ഞിട്ടുണ്ട് ഇവിടെ ജിഹാദിസം ഉണ്ടെന്നും ലൗ ജിഹാദ് ഉണ്ടെന്നും ഇവിടത്തെ ഹിന്ദു ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റി ഇങ്ങനെയുള്ള വിസ്ഫോടനങ്ങള്‍ക്ക് വേണ്ടി കൊണ്ടു പോകുന്നുണ്ടെന്നും നിരന്തരമായി മുറവിളി കുട്ടിയപ്പോഴെല്ലാം അങ്ങനെയൊന്ന് ഇല്ല എന്ന് പറഞ്ഞു കൊണ്ട് ഇതിനെയൊക്കെ മൂടിവച്ച ആളുകളാണ് ഇവരൊക്കെ.. അത് കൊണ്ട് ഇവരുടെ തല കുനിഞ്ഞ് തന്നെ നില്‍ക്കണം ഈ അമ്മയുടെ മുന്നില്‍’- അലി അക്ബര്‍ പ്രതികരിച്ചു.
‘എന്നാല്‍ ഒരു കാരണവശാലും ഈ പെണ്‍കുട്ടികളെ ഇന്ത്യ സ്വീകരിക്കരുത്. കാരണം ഇതിന് മുന്‍പും ഇവിടെന്ന് പോയ മലയാളികള്‍ കാശ്മീരില്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ തന്റെ മകന്റെ ശരീരം കാണേണ്ട എന്ന് പറഞ്ഞ ഒരു ഉമ്മയും ഇവിടെ ഉണ്ട്. എന്നാല്‍ നിമിഷയുടെ അമ്മ അവരുടെ മകളെക്കുറിച്ച് മാത്രമാണ് ആലോചിക്കുന്നത്. നൂറ് കണക്കിന് കുഞ്ഞുങ്ങള്‍ പൊട്ടിത്തെറിച്ചിട്ടുണ്ട്, നൂറ് കണക്കിന് മനുഷ്യര്‍ പൊട്ടിത്തെറിച്ചിട്ടുണ്ട് അവര്‍ക്കൊക്കെ അച്ഛനുമുണ്ടായിരുന്നു അമ്മയുമുണ്ടായിരുന്നു. ഇതേ മാതൃ വികാരം അവര്‍ക്കുണ്ടായിരുന്നില്ല…എന്ത് കൊണ്ട് അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ഈ പോയ ആളുകള്‍ കൊന്നൊടുക്കിയ മനുഷ്യരെ കുറിച്ച് ചിന്തിച്ചു നോക്കൂ. ഈ ജിഹാദിസത്തിനെ അത്ര ലഘുവായി കാണാന്‍ കഴിയില്ല. ഇത് ഒരു വിശുദ്ധ യുദ്ധം തന്നെയാണ്. അത് മതം പഠിപ്പിക്കുന്നതാണ് ഇവിടെ പീസസ് സ്കൂളില്‍ അക്ബര്‍ പഠിപ്പിച്ചില്ലേ നമസ്ക്കരിക്കാത്തവനെ കൊല്ലണമെന്ന്, ഇപ്പോഴും പഠിപ്പിക്കുന്നില്ലേ.. ഇപ്പോഴും ഖുറാനില്‍ പറയുന്നില്ലേ യഹൂദികളെയും ക്രിസ്ത്യാനികളെയും സുഹൃത്ത്ക്കളായി സ്വീകരിക്കരുതെന്ന് ആ ആയത്തുകള്‍ മാറ്റിയിട്ടുണ്ടോ?’- അലി അക്ബര്‍ പറഞ്ഞു.
‘അഫ്ഗാന് ജയിലില്‍ കഴിയുന്ന പെണ്‍കുട്ടികളില്‍ എത്ര ക്രിസ്ത്യാനികളുണ്ട്. നിമിഷയുടെ അമ്മ പറയുന്നു ഞാന്‍ ഒരു നല്ല നായരാണെന്ന് പക്ഷെ ആ കുട്ടിയെ അവര്‍ ഹിന്ദുവായിട്ടല്ല വളര്‍ത്തിയത്. ക്രിസ്ത്യാനികള്‍ അവരുടെ മക്കളെ ക്രിസ്ത്യാനിയായി വളര്‍ത്തുന്നില്ല. ആ ധര്‍മ്മത്തില്‍ അവരെ പഠിപ്പിച്ചിട്ടില്ല. ആര്‍ക്ക് വേണെമെങ്കിലും വളച്ചെടുക്കാവുന്ന രീതിയില്‍ അവര്‍ കുഞ്ഞുങ്ങളെ വളര്‍ത്തി. ഈ സംഭവം മാത്രമല്ല കേരളത്തില്‍ നിന്ന് ഒരുപാട് പെണ്‍കുട്ടികളെ കുറിച്ച് ഒരറിവും ഇല്ല. ഒരു കുട്ടിയെ കാണാതായിട്ട് നാല് വര്‍ഷമായി. ആര്‍ക്കും ഒന്നുമറിയില്ല. ഒന്നുമറിയാത്ത വിഡ്ഢികളായി ഭരണകൂടം നില്ക്കുമ്പോള് ഇനിയും ഒരുപാട് നിമിഷമാരുണ്ടാകും, ഒരുപാട് നിമിഷമാരുടെ അമ്മമാര്‍ ഇനിയും കരയും…’- അലി അക്ബര്‍ പറഞ്ഞു.
‘ഈ പെണ്‍കുട്ടികളെ നാട്ടില്‍ കൊണ്ടു വന്നെന്നിരിക്കട്ടെ ഇവിടത്തെ കോടതിയും തൂക്കി കൊല്ലും. രാജ്യദ്രോഹം തന്നെയല്ലേ ഇവര്‍ ചെയ്തത്. ലോകമാനവികതയ്ക്കെതിരെ യുദ്ധം ചെയ്തു. പക്ഷെ അവരെ ഇവിടെ കൊണ്ടുവന്നാല്‍ സേവ് തുടങ്ങും. ഇപ്പോള്‍ ‘ഷേവിങ്ങി’ന്റെ കാലമാണല്ലോ എല്ലാം. സേവ് ഫാത്തിമ, സേവ് നിമിഷ എന്നിങ്ങനെ തുടങ്ങും. രാജ്യദ്രോഹം തൊഴിലാക്കി മാറ്റിയ കുറേയാളുകള്‍ ഇന്ത്യയിലുണ്ട്’- അലി അക്ബര്‍ വ്യക്തമാക്കി.
Discussion about this post