പത്തനാപുരം: പത്തനാപുരത്ത് വന്‍ സ്ഫോടക ശേഖരം കണ്ടെത്തി. പാടത്ത് വനംവകുപ്പിന്റെ അധീനതയിലുള്ള ഫോറസ്റ്റ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ കശുമാവിന് തോട്ടത്തില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്റ്റിക്ക്, ഡിറ്റനേറ്റര്‍, ബാറ്ററി വയറുകള്‍ എന്നിവയാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.
വനംവകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് ഇന്ന് പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് സ്ഫോടക വസ്തുക്കല് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവയ്ക്ക് വലിയ കാലപ്പഴക്കമില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post