ഡൽഹി: രാജ്യത്ത് ഇന്ന് മുതൽ പുതിയ വാക്സിൻ നയം നിലവിൽ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. വാക്സിൻ്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സർക്കാരിന്റെ നീക്കം. ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചേക്കും. ബാക്കി 25 ശതമാനം സ്വാകാര്യ കമ്പനികൾക്ക് നേരിട്ട് വാങ്ങാനാകും.
45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്. 75 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും. 0.25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം.
സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലിൽ നിന്ന് വാക്സിനായി ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും. നേരത്തെ 50 ശതമാനം വാക്സിൻ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. സംസ്ഥാനങ്ങളിലെ, ജനസംഖ്യ ,രോഗവ്യാപനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാവും നൽകുന്ന വാക്സിന്റെ അളവ് തീരുമാനിക്കുക.
രാജ്യത്ത് വാക്സിന്‍ നിര്‍മാതാക്കള്‍ ഉത്പാദന ശേഷി വര്‍ധിപ്പിച്ചു. ജൂലൈ മാസത്തില്‍ 13.5 കോടി വാക്സിന്‍ വിതരണം ചെയ്യുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. ഡിസംബറോടെ രാജ്യത്തെ സമ്പൂര്‍ണ വാക്സിനേഷനിലേക്ക് എത്തിക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
Discussion about this post