Saturday, November 15, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവം’ ; രാമനാട്ടുകര വാഹനാപകടത്തിന്റെ ദുരൂഹതയിൽ പ്രതികരിച്ച് വി മുരളീധരൻ

by Brave India Desk
Jun 21, 2021, 10:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കേരളം കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. രാമനാട്ടുകരയിലെ ദുരൂഹമായ വാഹനാപകടത്തെ കുറിച്ച് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി. മുരളീധരന്റെ പ്രതികരണം.

ലോക്ക് ഡൗണ്‍ കാലത്ത് സ്വര്‍ണക്കടത്ത് സംഘത്തിന്റെ വാഹനവ്യൂഹത്തിന് കേരളത്തിലെ നിരത്തുകളിലൂടെ തലങ്ങും വിലങ്ങും പായാന്‍ പറ്റുന്നുണ്ടെങ്കില്‍ അവരുടെ സ്വാധീനം എത്ര വലുതാകുമെന്ന് ചോദിച്ച അദ്ദേഹം, മരുന്നുവാങ്ങാന്‍ പോകുന്ന സാധാരണക്കാരനെ ഓടിച്ചിട്ട് പിടിക്കുന്ന കേരള പോലീസ് കള്ളക്കടത്തുകാരുടെ വാഹനത്തിന് സല്യൂട്ട് നല്‍കുമെന്ന് പരിഹസിക്കുകയും ചെയ്തു.

Stories you may like

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

തുടരെയുണ്ടായ ചാവേറാക്രമണങ്ങൾ :പിന്നിൽ അഫ്ഗാന്‍ പൗരർ: സ്ഥിരീകരിച്ച് പാകിസ്താൻ

വി. മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-

എവിടെപ്പോയി സ്വര്‍ണ്ണക്കടത്ത്, എവിടെപ്പോയി കസ്റ്റംസ് എന്ന് ചോദിച്ചവര്‍ക്കുള്ള ഉത്തരം പ്രതികള്‍ക്കുള്ള കാരണം കാണിക്കല്‍ നോട്ടിസിലൂടെ മാധ്യമങ്ങള്‍ പുറത്തെത്തിച്ചിരിക്കുന്നു. കേസ് അവസാനിപ്പിച്ചില്ലെന്ന് മാത്രമല്ല ശക്തമായി മുന്നോട്ട് പോവുകയുമാണ്. തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കസ്റ്റംസിന്റെ കണ്ടെത്തലായി മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.. കള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദേശപൗരന്‍മാരുമായി എന്തായിരുന്നു ഇടപാടുകള്‍ എന്നത് കേരളത്തിന്റെ മുഖ്യമന്ത്രിയും മുന്‍ മന്ത്രിമാരും വിശദീകരിക്കണം.

വിദേശകാര്യമന്ത്രാലയം വഴിയാണ് കോണ്‍സുലേറ്റുകളും എംബസികളും സംസ്ഥാന സര്‍ക്കാരുകളുമായി ബന്ധപ്പെടാറുള്ളെന്നിരിക്കേ പിണറായി വിജയന്റെ വീട്ടില്‍ വിദേശികളെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നത് എന്ത് അധികാരം ഉപയോഗിച്ചാണ്..? രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഗൂഢാലോചനയാണോ ഇവിടെ നടന്നതെന്ന് പിണറായി വ്യക്തമാക്കണം..? വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ കോണ്‍സുല്‍ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ നല്‍കിയത് എന്തിനായിരുന്നു ..? യുഎഇ കോണ്‍സുല്‍ ജനറലിന് കേരളത്തില്‍ എന്ത് സുരക്ഷാഭീഷണിയാണ് ഉണ്ടായിരുന്നതെന്ന് ഡിജിപി പറയട്ടെ. ആ ഭീഷണി കേന്ദ്രസര്‍ക്കാരിനെ സംസ്ഥാന ആഭ്യന്തരവകുപ്പ് ബോധ്യപ്പെടുത്തിയിരുന്നോ..?

നയതന്ത്ര പദവി ഇല്ലാത്ത ഉദ്യോഗസ്ഥര്‍ക്ക് പിണറായി സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് അടിച്ചു നല്‍കിയ നയതന്ത്രപരിരക്ഷാ കാര്‍ഡിന്റെ ഉദ്ദേശ്യവും വിശദീകരിക്കപ്പെടേണ്ടതുണ്ട്. വിമാനത്താവളത്തില്‍ കസ്റ്റംസ് പരിശോധന ഒഴിവാക്കാനായിരുന്നോ ഈ പ്രത്യേക പരിരക്ഷകള്‍….? കോണ്‍സുലേറ്റുകാര്‍ ഇവിടെ നിന്ന് കടത്തിയ കറന്‍സി ആരുടെയെല്ലാം താല്‍പ്പര്യപ്രകാരമാണ് വിദേശത്ത് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത് എന്നതും പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു. സ്വര്‍ണ്ണക്കടത്ത് കേസ് രാഷ്ട്രീയ വേട്ടയാടലാണെന്ന് വിലപിച്ചവരെ ഓര്‍മ്മപ്പെടുത്താനുള്ളത് ഇനി മൂന്നു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പ് ഇല്ല എന്നതാണ്..!

മുമ്പും പറഞ്ഞിട്ടുള്ളതുപോലെ സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ സാധാരണയെടുക്കാറുള്ള സമയമാണ് ഈ കേസിലും കസ്റ്റംസിന് വേണ്ടി വന്നത്… ഏജന്‍സിയുടെ പ്രവര്‍ത്തനത്തില്‍ ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടപെടലും ഉണ്ടാകാതിരുന്നതിനാലാണ് തിരഞ്ഞെടുപ്പിന് മുമ്പ് കുറ്റപത്രം വരാതിരുന്നതും..

ബിജെപിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്നും അതല്ല, സിപിഎമ്മുമായുള്ള രാഷ്ട്രീയ ഒത്തുകളിയാണെന്നുമെല്ലാം ആവര്‍ത്തിക്കുന്നവര്‍ക്ക് ഇനിയും അതാവാം. പക്ഷേ കേസ് കേസിന്റെ വഴിക്ക് തന്നെ മുന്നോട്ട് പോകും..

കേരളം സ്വര്‍ണ്ണക്കടത്ത്, കള്ളക്കടത്ത് സംഘത്തിന്റെ സുരക്ഷിത ഇടമാണെന്ന് ആവര്‍ത്തിച്ച്‌ തെളിയികുന്നതാണ് ഇന്നത്തെ രാമനാട്ടുകര സംഭവം… ലോക്ഡൗണ്‍ കാലത്ത് !സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വാഹനവ്യൂഹത്തിന് കേരളത്തിലെ നിരത്തുകളിലൂടെ തലങ്ങും വിലങ്ങും പായാന്‍ പറ്റുന്നുണ്ടെങ്കില്‍ അവരുടെ സ്വാധീനം എത്ര വലുതാവും…!

മരുന്നുവാങ്ങാന്‍ പോകുന്ന സാധാരണക്കാരനെ ഓടിച്ചിട്ട് പിടിക്കുന്ന കേരള പോലീസ് കള്ളക്കടത്തുകാരുടെ വാഹനത്തിന് സല്യൂട്ട് നല്‍കും.. !

ആദ്യ ലോക്ഡൗണ്‍കാലത്ത് സ്വപ്ന സുരേഷെന്ന കള്ളക്കടത്തുകാരി എങ്ങനെ കേരളം വിട്ടു എന്ന ചോദ്യത്തിനുള്ള ഉത്തരവും രാമനാട്ടുകരയില്‍ ലഭിക്കും…

Tags: Central Minister V MuraleedharanRamanattukara Accident case
ShareTweetSendShare

Latest stories from this section

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ.  ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

അതെ, ഈ മനുഷ്യൻ ഒരത്ഭുതം തന്നെയാണ് ബഹുമുഖ പ്രതിഭ. ; രാഹുലിനെ ട്രോളി ശ്രീജിത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

എസ്ഐആറിൽ ഇടപെടില്ലെന്ന് കേരള ഹൈക്കോടതി ; സംസ്ഥാന സർക്കാരിന്റെ ഹർജി നിരസിച്ചു

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കുമെന്ന് സന്ദീപ് വാര്യർ; കണ്ണുനീർ തുടയ്ക്കൂ എന്ന് സോഷ്യൽമീഡിയ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

കണ്ണൂരിൽ മുൻ എസിപി സിപിഎം സ്ഥാനാർത്ഥി: എഡിഎം നവീൻബാബു കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ

Discussion about this post

Latest News

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

ശക്തന്റെ മണ്ണിന് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച് സുരേഷ് ഗോപി ; 344.98 കോടി ചിലവിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോകോത്തര നിലവാരത്തിലേക്ക്

കോടതിപരിസരത്തെ ചാവേറാക്രമണത്തിന് പിന്നിൽ ഇന്ത്യ: മുട്ട്കൂട്ടിയിടിക്കുന്നതിനിടയിലും കുറ്റം പറയാൻ മറക്കാതെ പാകിസ്താൻ പ്രധാനമന്ത്രി

തുടരെയുണ്ടായ ചാവേറാക്രമണങ്ങൾ :പിന്നിൽ അഫ്ഗാന്‍ പൗരർ: സ്ഥിരീകരിച്ച് പാകിസ്താൻ

ഇനി ആ കുടുംബവുമായി എനിക്ക് ഒരു ബന്ധവുമില്ല ; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ലാലുവിന്റെ മകൾ

ഇനി ആ കുടുംബവുമായി എനിക്ക് ഒരു ബന്ധവുമില്ല ; തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ രാഷ്ട്രീയവും കുടുംബവും ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച് ലാലുവിന്റെ മകൾ

വൈറ്റ് കോളർ ഭീകരതയുടെ മുഖം?; ദിവസങ്ങളുടെ ഇടവേളകളിൽ 4 ഡോക്ടർമാർ പിടിയിലായത് രാസവസ്തുക്കളും റൈഫിളുകളുമായി…

ഡൽഹി സ്ഫോടന കേസ്; അറസ്റ്റിലായ 4 തീവ്രവാദി ഡോക്ടർമാരുടെ മെഡിക്കൽ റജിസ്‌ട്രേഷൻ ‌റദ്ദാക്കി

അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദ് റിക്രൂട്ടർ: ‘പണി’ഏൽപ്പിച്ചത് ജെയ്ഷ മുഹമ്മദ് ഭീകരസംഘടനാ സ്ഥാപകന്റെ സഹോദരി:ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

സംഘത്തിലെ ഡോക്ടർമാരുടെ തര്‍ക്കങ്ങൾ പരിഹരിക്കുന്നത് പോലും ഷഹീൻ:രാജ്യം വിടാൻ പദ്ധതി

എസ്ഡിപിഐയിലെ സജീവ പ്രവർത്തകർ പലരും മുൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

എസ്ഡിപിഐയിലെ സജീവ പ്രവർത്തകർ പലരും മുൻ പോപ്പുലർ ഫ്രണ്ട് തീവ്രവാദികൾ ; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

6 സീറ്റുകൾ പോലും തരാൻ തയ്യാറാകാതെ ജാതിപ്രീണനം നടത്തിയവർ ഇപ്പോൾ ഞങ്ങളെ ‘ബിജെപിയുടെ ബി ടീം’ എന്ന് വിളിക്കുന്നു ; രൂക്ഷ വിമർശനവുമായി ഒവൈസി

6 സീറ്റുകൾ പോലും തരാൻ തയ്യാറാകാതെ ജാതിപ്രീണനം നടത്തിയവർ ഇപ്പോൾ ഞങ്ങളെ ‘ബിജെപിയുടെ ബി ടീം’ എന്ന് വിളിക്കുന്നു ; രൂക്ഷ വിമർശനവുമായി ഒവൈസി

ബീഹാറിൽ 25 ജില്ലകളിലൂടെ 1,300 കിലോമീറ്റർ  യാത്രനടത്തി  രാഹുൽ വിയർത്തുകുളിച്ചു ; യാത്ര കടന്നുപോയ ജില്ലകളിലെല്ലാം എൻഡിഎയ്ക്ക് ശക്തമായ വിജയം

ബീഹാറിൽ 25 ജില്ലകളിലൂടെ 1,300 കിലോമീറ്റർ യാത്രനടത്തി രാഹുൽ വിയർത്തുകുളിച്ചു ; യാത്ര കടന്നുപോയ ജില്ലകളിലെല്ലാം എൻഡിഎയ്ക്ക് ശക്തമായ വിജയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies