ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ജ്ഞാനിബാബയെന്ന് വിളിച്ച് പരിഹസിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജ്ഞാനിബാബക്ക് മറ്റുള്ളവര്‍ക്ക് വിവേകം വിളമ്പിക്കൊടുക്കാന്‍ കഴിയുന്നുണ്ടെങ്കിലും തന്നിലേക്ക് തന്നെ നോക്കാന്‍ കഴിയുന്നില്ല എന്ന് സ്മൃതി ഇറാനി പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്മൃതി കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു സ്മൃതി ഇറാനിയുടെ പ്രതികരണം.
കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങളിലാണ് കോവിഡ് രണ്ടാം തരംഗം ആരംഭിച്ചത്. മരണനിരക്ക് കൂടുതലുണ്ടായതും ഈ സംസ്ഥാനങ്ങളിലാണ്. വാക്സിന് വികേന്ദ്രീകരണം ആവശ്യപ്പെട്ട് ബഹളം വെച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ‘യൂടേണ്‍’ അടിച്ചിരിക്കുകയാണ്. തിങ്കളാഴ്ച വാക്സിനേഷനില്‍ ഇന്ത്യ റെക്കോഡിട്ടിട്ടും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വാക്സിനേഷന് പുറകിലായിരുന്നു എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Discussion about this post