ഡൽഹി: ഇന്ധന വിലക്കയറ്റം ആഗോള തലത്തിൽ പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ അത് മറികടക്കാൻ പുതിയ വാഹന നയവുമായി ഗുജറത്ത് സർക്കാർ. ഇതിനായി 870 കോടി രൂപ മാറ്റി വെച്ചതായി മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
ഇലക്ട്രിക് വാഹനങ്ങൾക്ക് ഒന്നര ലക്ഷം രൂപ വരെ സബ്സിഡി നൽകുന്നതാണ് പുതിയ പദ്ധതി. ഇതിനായി അടുത്ത നാല് വർഷത്തേക്കാണ് 870 കോടി രൂപ മാറ്റി വെച്ചിരിക്കുന്നത്. 1.5 ലക്ഷം അല്ലെങ്കില്‍ കിലോ വാട്ടിന് 10,000 രൂപ വീതമായിരിക്കും ഇലക്ട്രിക് കാറുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി. ഇലക്ട്രിക് ടൂ വീലറുകൾക്ക് 20,000 രൂപയും ത്രീ വീലറുകൾക്ക് 50,000 രൂപയും സബ്സിഡി നൽകും.
കൂടാതെ സംസ്ഥാനത്ത് വാങ്ങുന്ന എല്ലാ ഇലക്ട്രിക് വാഹനങ്ങൾക്കും രജിസ്ട്രേഷൻ സൗജന്യമായിരിക്കും. നാല് വര്‍ഷത്തിനുള്ളില്‍ ആകെ ചാര്‍ജിങ്ങ് സെന്ററുകള്‍ 578 ആയി ഉയര്‍ത്തും. പെട്രോള്‍ പമ്പുകളില്‍ ചാര്‍ജിങ്ങ് സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൂടുതല്‍ എളുപ്പമാക്കും. ഇലക്ട്രിക് ചാര്‍ജിങ്ങ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള മുതല്‍മുടക്കിന്റെ 25 ശതമാനം തുകയും സബ്‌സിഡി നല്‍കും.
പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിലൂടെ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കാര്‍ബണ്‍ എമിഷന്‍ ആറ് ലക്ഷം ടണ്‍ ആയി കുറയ്ക്കുകയും അഞ്ച് കോടി രൂപയുടെ ഇന്ധനം ലാഭിക്കുകയും ചെയ്യണമെന്നും ഇലക്ട്രിക് നയത്തിൽ മുഖ്യമന്ത്രി പറയുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നൽകുമെന്ന് കേന്ദ്ര സർക്കാരും അറിയിച്ചിട്ടുണ്ട്.
Discussion about this post