ഡല്‍ഹി: പോണ്‍സൈറ്റുകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ അഭിഭാഷക സംഘടന സുപ്രീംകോടതിയെ സമീപിച്ചു.
പോണ് സൈറ്റുകള്‍ കാണുന്നത് യുവതലമുറയുടെ മനസ്സിനെ മലിനമാക്കുന്നുവെന്നാണ് ഹര്‍ജിയില്‍ വനിതാ അഭിഭാഷകരുടെ വാദം. സുപ്രീംകോര്‍ട്ട് വുമണ്‍ ലോയേഴ്സ് അസോസിയേഷന് എന്ന സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
പോണോഗ്രഫി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം വര്‍ധിക്കാന്‍ കാരണമാകുന്നു. പോണ് സൈറ്റുകളുടെ നിരോധനം വിവാദമായതോടെ 857 സൈറ്റുകളുടെ നിരോധനം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു.കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് സര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചത്.
Discussion about this post