കണ്ണൂർ: കണ്ണൂർ സ്വർണ്ണക്കടത്തിന് പിന്നിലും സിപിഎം ബന്ധം വെളിവാകുന്നു. രാമനാട്ടുകര സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷൻ സംഘത്തിൽ സൈബർ സഖാക്കളായ അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയും ഉൾപ്പെട്ടത് സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ സിപിഎമ്മിനെ അനുകൂലിച്ച് ഇവർ നടത്തുന്ന ഇടപെടലുകൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്നവയാണ്.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കസ്റ്റംസ് സംഘം കഴിഞ്ഞ ദിവസം അർജുൻ ആയാങ്കിയുടെ അഴീക്കോട്ടെ വീട്ടിലെത്തിയിരുന്നു. സിപിഎമ്മിന് വേണ്ടി രാഷ്ട്രീയ കൊലപാതകങ്ങൾക്കും സംഘർഷങ്ങൾക്കും ക്വട്ടേഷനെടുത്ത ഗുണ്ടാസംഘങ്ങൾ ഇപ്പോൾ സ്വർണക്കടത്തിനും മദ്യക്കടത്തിനും ക്വട്ടേഷൻ ഏറ്റെടുക്കുകയാണെന്ന് പൊലീസ് പറയുന്നു. പാർട്ടിയുടെ മേലങ്കിയും നേതാക്കളുടെ പിന്തുണയും കൂടി ലഭിക്കുന്നതോടെ ഇവരുടെ പ്രവർത്തനങ്ങൾ നിയമങ്ങളെ നോക്കുകുത്തിയാക്കി വളരുന്നു.
യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് ആകാശ് തില്ലങ്കേരി. കണ്ണൂർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന അർജുൻ ആയങ്കിയും ഇയാളും സുഹൃത്തുക്കളാണ്.
Discussion about this post