ഡൽഹി: കർഷക സമരത്തിൽ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ ഇടപെടൽ ഉണ്ടായേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഇന്ന് നടക്കുന്ന കർഷക സമരത്തിൽ ഐ എസ് ഐ ഇടപെടൽ ഉണ്ടായേക്കാമെന്നാണ് ഡൽഹി പൊലീസിനും സി ഐ എസ് എഫിനും ലഭിച്ചിരിക്കുന്ന വിവരം. ഇത് സംബന്ധിച്ച് ഡൽഹി പൊലീസിനും മറ്റ് ഏജൻസികൾക്കും രഹസ്യാന്വേഷണ വിഭാഗം കത്ത് നൽകി.
ഇതോടെ രാജ്യതലസ്ഥാനത്ത് നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കി. ചില മെട്രോ സ്റ്റേഷനുകൾ അടയ്ക്കാൻ നിർദ്ദേശം നൽകി. തലസ്ഥാനത്ത് ആവശ്യത്തിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.
നിരവധി സംഘടനകൾ ഇന്ന് ഡൽഹിയിൽ ഒത്തു ചേർന്ന് സമരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. അതേസമയം സമരത്തിൽ നിന്നും പിന്മാറാൻ കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിംഗ് തോമർ കർഷകരോട് ആവർത്തിച്ച് ആവശ്യപ്പെട്ടു. കർഷകരുമായി സർക്കാർ 11 വട്ടം ചർച്ചകൾ നടത്തിയെന്നും കാർഷിക നിയമങ്ങൾ കർഷകരുടെ അഭിവൃദ്ധിക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post