കോഴിക്കോട്: രാമനാട്ടുകര സ്വർണ്ണക്കടത്ത് കേസിൽ പൊലീസ് തിരയുന്ന പ്രതി സൂഫിയാന്റെ സഹോദരൻ ഇജാസ് അറസ്റ്റിൽ. ഇജാസിനും സ്വർണ്ണക്കടത്തിൽ ബന്ധമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. ചെര്‍പ്പുളശ്ശേരി സംഘവുമായി കൊടുവള്ളിയിലെ ടീമിനെ ബന്ധപ്പെടുത്തി നല്‍കിയത് ഇജാസാണെന്നാണ് റിപ്പോർട്ട്.
സംഭവം നടന്ന ദിവസം ഇജാസ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയിരുന്നു. ചെര്‍പ്പുളശ്ശേരി സ്വദേശികളായ ക്വട്ടേഷന്‍ സംഘത്തില്‍ അറസ്റ്റിലായ എട്ടുപേരില്‍ അഞ്ചുപേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. മൊഴികളില്‍ വൈരുദ്ധ്യമുള്ളതിനാല്‍ ഇവരുടെ ചോദ്യം ചെയ്യല്‍ തുടരും.
അറസ്റ്റിലായവരെ സംഘർഷമുണ്ടായ ന്യൂമാൻ ജംഗ്ഷനിലും രാമനാട്ടുകരയിലും എത്തിച്ച് തെളിവെടുപ്പ് നടത്തും.
Discussion about this post