ഡൽഹി: സെൻട്രൽ വിസ്ത പദ്ധതിയുടെ പേരിൽ പ്രതിപക്ഷം നടത്തുന്ന കോലാഹലങ്ങൾക്ക് കനത്ത തിരിച്ചടി. പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയും തള്ളി. ഈ വിഷയത്തില്‍ ഹൈക്കോടതി നിലപാട് സുപ്രീം കോടതിയും ശരിവെച്ചു.
ഒരു പദ്ധതി മാത്രം തെരഞ്ഞെടുത്താണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി പരാമർശിച്ചിരുന്നു. ഇതേ നിലപാട് തന്നെ സുപ്രീം കോടതിയും ആവർത്തിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചാണ് നിര്‍മാണമെന്ന് കേന്ദ്ര സർക്കാരും നിർമ്മാണ കമ്പനിയും അറിയിച്ചിട്ടുണ്ട്. അത് പരിഗണിച്ച് ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. രണ്ടാം കോവിഡ് തരംഗത്തിനിടയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് നിര്‍മാണം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.
നേരത്തെ സെൻട്രൽ വിസ്ത പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ദുരുദ്ദേശ്യപരമാണെന്ന് കണ്ടെത്തി ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഹർജിക്കാരന് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
Discussion about this post