Sunday, January 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Video

ആറ് ഭാര്യമാരും 28 മക്കളും; കൊട്ടാര സമാനമായ മന്ദിരങ്ങൾ; ഗോത്ര രാജാവിന്റെ അത്യാഡംബര ജീവിതം (വീഡിയോ)

by Brave India Desk
Jun 29, 2021, 02:52 pm IST
in Video
Share on FacebookTweetWhatsAppTelegram

ആറ് ഭാര്യമാരും 28 മക്കളും, കൊട്ടാര സമാനമായ മന്ദിരങ്ങൾ, ഒരു ഗോത്രരാജാവിന്റെ ആഡംബര ജീവിതത്തിന്റെ ഉദാഹരണങ്ങളാണ് ഇവയൊക്കെ. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഗോത്രമായ സുലുവിന്റെ രാജാവായിരുന്നു ഇക്കഴിഞ്ഞ മാർച്ചിൽ മരണപ്പെട്ട ഗുഡ്‌വിൽ സ്വെലിത്തിനി കാബെകുസുലു. സുലു ഗോത്രത്തിൽ ഏറ്റവും കൂടുതൽ കാലം രാജാവായിരുന്നത് അദ്ദേഹമാണ്.

പിതാവിന്റെ മരണത്തെതുടർന്ന് 1968-ലാണ് അദ്ദേഹം സ്ഥാനം ഏറ്റെടുത്തത്. രാഷ്ട്രീയ അധികാരമുണ്ടായിരുന്നില്ലെങ്കിലും രാജ്യത്തെ 1.2 കോടിയോളം വരുന്ന സുലുഗോത്രത്തെ ഏറെ സ്വാധീനിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.

Stories you may like

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

തെക്ക്-കിഴക്കൻ ക്വ-സുലു നടാൽ പ്രവിശ്യയിലെ ഒരു ചെറിയ പട്ടണമായ നോംഗോമയിൽ നിന്നുള്ള രാജാവാണ് കാബെകുസുലു. ഔദ്യോഗികപരമായി അധികാരമൊന്നുമില്ലെങ്കിലും, ആർഭാടകരമായ ജീവിതത്തിന്റെ പേരിൽ ഒരുപാട് ശ്രദ്ധിക്കപ്പെട്ട ഒരാളാണ് അദ്ദേഹം. സർക്കാരിന്റെ ആസൂത്രിതമായ ഭൂമി പുനർവിതരണ നയത്തിന്റെ ഏറ്റവും വലിയ വിമർശകരിലൊരാളായിരുന്നു കാബെകുസുലു.

അദ്ദേഹത്തിന്റെ ഭരണം ആരംഭിച്ചത് തന്നെ ദക്ഷിണാഫ്രിക്കയിൽ വർണ്ണവിവേചനത്തിന്റെ ഉന്നതിയിലാണ്. രാജ്യത്തിന്റെ അക്രമാസക്തവും പ്രക്ഷുബ്ധവുമായ ദശകങ്ങളിലൂടെയായിരുന്നു സുലുരാജാവിന്റെ പിന്നീടുള്ള ജീവിതം .

അദ്ദേഹത്തിന് ആറ് ഭാര്യമാരും 28 മക്കളുമുണ്ടായിരുന്നു. ഈ ഭാര്യമാർക്ക് താമസിക്കാൻ ആറ് കൊട്ടാര സമാനമായ മന്ദിരങ്ങളും അദ്ദേഹം പണിതു. കുട്ടികൾക്കുള്ള മിലിട്ടറി യൂണിഫോം വാങ്ങാൻ 15 ലക്ഷത്തോളം രൂപ ചിലവഴിച്ചത് വലിയ കോളിളക്കത്തിന് കാരണമായിരുന്നു. അദ്ദേഹത്തെയും ആറ് ഭാര്യമാരെയും 28 കുട്ടികളെയും പരിപാലിക്കാനായി ദക്ഷിണാഫ്രിക്കൻ സർക്കാർ അദ്ദേഹത്തിന് 3 മില്യൺ ഡോളർ കൈമാറിയിരുന്നു. എന്നിട്ടും സ്വെലിത്തിനി 2014 ൽ പാപ്പരായി പ്രഖ്യാപിച്ചു.

അയൽ രാജ്യമായ സ്വാസിലാൻഡിൽ നിന്നുള്ള 28 കാരിയായ ആറാമത്തെ ഭാര്യ സോള മാഫുമായുള്ള വിവാഹത്തിൽ 5,000 അതിഥികളാണ് പങ്കെടുത്തത്. ദക്ഷിണാഫ്രിക്കയിലെ സൺ‌ഡേ ടൈംസ് പറയുന്നതനുസരിച്ച്, രാജാവ് ഭക്ഷണത്തിനായി 55,000 ഡോളറും, ശബ്ദ സംവിധാനത്തിനായി 10,000 ഡോളറിലും അലങ്കാരങ്ങൾക്കും പൂക്കൾക്കുമായി 15,000 ഡോളറും ചിലവഴിച്ചു. മൊത്തത്തിൽ, 5,000 പേർ പങ്കെടുത്ത ചടങ്ങിന് 250,000 ഡോളർ ചിലവായി. രാജ്യം മുഴുവൻ പട്ടിണിയിൽ കിടക്കുമ്പോഴാണ് ഈ ആർഭാടം.

അദ്ദേഹത്തിന്റെ കാലത്താണ് 1991 -ൽ ഉമ്‌ലംഗ അല്ലെങ്കിൽ റീഡ് ഡാൻസ് എന്ന പരമ്പരാഗത നൃത്ത ഉത്സവത്തിന്റെ പുനരുജ്ജീവനമുണ്ടായത്. വ്യാപകമായ എതിർപ്പുണ്ടായിട്ടും കാലഹരണപ്പെട്ട ആ ആചാരത്തെ അദ്ദേഹം പുനരുജ്ജീവിപ്പിച്ചു.

ഇതിൽ നൂറുകണക്കിന് അവിവാഹിതരായ സുലു സ്ത്രീകൾ അർദ്ധ നഗ്നരായി നൃത്തം ചെയ്യും. ചടങ്ങിൽ നഗ്നമായ മാറിടം കാണിച്ച് സ്ത്രീകൾ ഒരു കമ്പ് പിടിച്ച് രാജാവിന്റെ അടുത്തേക്ക് ചെല്ലും. രാജാവിന് ലഭിക്കുന്നതിന് മുമ്പ് ആ കമ്പ് പൊട്ടിയാൽ പെൺകുട്ടി കന്യകയല്ല എന്ന് കണക്കാക്കുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാ പെൺകുട്ടികൾക്കും മുൻ‌കൂട്ടി ഒരു കന്യകാത്വ പരിശോധന കൂടി നടത്തേണ്ടതുണ്ട് . എന്നാൽ ഇതിനെ എതിർത്ത് എച്ച്ഐവി/എയ്ഡ്സ് പ്രതിരോധ പ്രവർത്തകർ രംഗത്ത് വന്നു.

എന്നാൽ ഈ ആചാരത്തിലൂടെ തന്റെ രാജ്യത്ത് രോഗം പടരുന്നത് കുറയ്ക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു. കൂടാതെ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് വിവാഹം വരെ കാത്തിരിക്കാൻ സ്ത്രീകളെ പ്രോത്സാഹിപ്പിക്കാനും ഇത് വഴി അദ്ദേഹം ശ്രമിച്ചു

നിരവധി രാജകൊട്ടാരങ്ങളും ആറ് ഭാര്യമാരും 28 ലധികം കുട്ടികളും ഉൾപ്പെടുന്ന ഒരു ജീവിതശൈലിക്ക് ധനസഹായം നൽകാൻ സ്വെലിത്തിനി തന്റെ രാജകീയ പദവി ഉപയോഗിച്ചു. സിംഹാസനത്തില്‍ 50 വര്‍ഷം പൂര്‍ത്തിയായതിനു ശേഷം പ്രമേഹരോഗത്തിന് കീഴടങ്ങിയാണ് മാര്‍ച്ച്‌ 12 ന് സ്വെലിതിനി മരണം വരിച്ചത്. കിരീടാവകാശിയായിരുന്ന അദ്ദേഹത്തിന്റെ മകന്‍ കഴിഞ്ഞ നവംബറില്‍ മരിച്ചിരുന്നു

സ്വെലിതിനി മരിച്ചതിനു ശേഷമാണ് മാണ്ടോഫോംബി ഡ്ലാമിനി എന്ന രാജ്ഞി സുലു വംശത്തിന്റെ ഭരണാധികാരിയായി ചുമതല ഏറ്റത്. ക്യുന്‍ റീജന്റ് എന്ന പദവിയില്‍ ഇരുന്നായിരുന്നു ഇവര്‍ ഭരണനിര്‍വഹണം നടത്തിയിരുന്നത്. രാജാവിന്റെ മൂന്നാമത്തെ ഭാര്യയായിരുന്നു ഡ്ലാമിനി എങ്കിലും, നല്‍കിയ സ്ത്രീധന തുകയുടെ വലിപ്പത്തില്‍ വലിയ രാജ്ഞി എന്ന പദവി ഇവര്‍ക്കായിരുന്നു. എസ്വാറ്റിനി വംശത്തിന്റെ രാജാവായ മാസ്വതിയുടെ സഹോദരിയാണിവര്‍. ഇവര്‍ക്ക് എട്ടുമക്കളാണ് ഉള്ളത്.

രാജ്ഞിയെ വിഷം കൊടുത്തുകൊന്നതാണെന്ന് ആരോപണം ഉയർന്നെങ്കിലും അത് സുലുവംശത്തിന്റെ പരമ്പരാഗത പ്രധാനമന്ത്രിയായ മാംഗോസുതു ബുതേലിശി നിഷേധിച്ചിരുന്നു. ഒരു രാജകുടുംബത്തിന്റെ പരമ്പരാഗത അവകാശികളാണ് ദുരൂഹ സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടയിൽ മരണപ്പെട്ടത്. അത് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രീയത്തിൽ എത്രത്തോളം പ്രക്ഷുബ്ധത സൃഷ്ടിക്കുമെന്ന് കാത്തിരുന്ന് കാണാം.

Tags: Sulu
Share1TweetSendShare

Latest stories from this section

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

കുതിരകൾക്ക് പാമ്പിൻ വിഷം കുത്തിവയ്ക്കുന്നത് എന്തിനാണ്?; കാരണം നിങ്ങളെ ഞെട്ടിക്കും

Discussion about this post

Latest News

ഇറാനിൽ വ്യോമാക്രമണത്തിന് പദ്ധതിയൊരുക്കി ട്രംപ്, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഇറാനിൽ വ്യോമാക്രമണത്തിന് പദ്ധതിയൊരുക്കി ട്രംപ്, പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രംപിന്റെ കല്പന, അധിനിവേശത്തിന് തയ്യാറെടുക്കാൻ പ്രത്യേക സേനയ്ക്ക് നിർദ്ദേശം

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

ഫ്ലാറ്റ് വാങ്ങി നൽകണം, വിവാഹം കഴിക്കാം; ഉപതിരഞ്ഞെടുപ്പ് കാലത്ത് രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ‘നാടകങ്ങൾ’ പുറത്ത്

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

തിരുവനന്തപുരത്ത് എൻഡിഎയുടെ പടയൊരുക്കം, ബിജെപി ജനപ്രതിനിധികളെ അമിത് ഷാ ഇന്ന് കാണും

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

പഴുതടച്ച് പൂട്ടി പോലീസ്; പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ തെളിവുകളുടെ പെരുമഴ

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത്  രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ; കസ്റ്റഡിയിലെടുത്തത് രാത്രി 12.30-ഓടെ പാലക്കാട് ഹോട്ടലിൻ നിന്ന്

ഭരണകൂടത്തിന്റെ നെഞ്ചിൽ ചവിട്ടി ഇറാനിയൻ സ്ത്രീകൾ; ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ സിഗരറ്റ് കൊളുത്തി പ്രതിഷേധം!

ഭരണകൂടത്തിന്റെ നെഞ്ചിൽ ചവിട്ടി ഇറാനിയൻ സ്ത്രീകൾ; ഖമേനിയുടെ കത്തുന്ന ചിത്രത്തിൽ സിഗരറ്റ് കൊളുത്തി പ്രതിഷേധം!

“ഞാൻ നേടിയതൊന്നും എന്നെ രക്ഷിച്ചില്ല”; കണ്ണീരോടെ മേരി കോം, ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമെന്ന് താരം!

“ഞാൻ നേടിയതൊന്നും എന്നെ രക്ഷിച്ചില്ല”; കണ്ണീരോടെ മേരി കോം, ജീവിതം വലിയൊരു ബോക്സിങ് പോരാട്ടമെന്ന് താരം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies