വാഷിങ്ടണ്: കോവാക്സിന് സ്വീകരിച്ചവരില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആല്‍ഫ, ഡെല്‍റ്റ കോവിഡ് വകഭേദങ്ങള്‍ക്കെതിരെ കോവാക്സിന് ഫലപ്രദമെന്ന് യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് വ്യക്തമാക്കി. ഇവരില്‍ ഉണ്ടായ ആന്‍റിബോഡി ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് പഠന റിപ്പോർട്ട്.
യു.കെയിലാണ് ആല്‍ഫ വകഭേദം ആദ്യമായി കണ്ടെത്തിയത്. ഡെല്‍റ്റ വകഭേദം ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലും. രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികളില്‍ കോവാക്സിന് 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, വാക്സിന്റെ മൂന്നാംഘട്ട പരിശോധനഫലം ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഭാരത് ബയോടെക്കിന്‍റെ കോവാക്സിന്, ഓക്സ്ഫെഡ് ആസ്ട്ര സെനിക്കയുടെ കോവിഷീല്‍ഡ് എന്നീ വാക്സിനുകള്ക്കാണ് ഇന്ത്യയില്‍ ആദ്യം അനുമതി നല്കിയത്പിന്നീട് റഷ്യയുടെ സ്പുട്നിക്കിനും അനുമതി ലഭിച്ചു. കഴിഞ്ഞ ദിവസം യു.എസ് വാക്സിനായ മൊഡേണയുടെ ഇറക്കുമതിക്കും സര്‍ക്കാര്‍ അനുമതി നല്‍കി. വരും ദിവസങ്ങളില്‍ ഫൈസര്‍, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സിഡുസ് കാഡില തുടങ്ങിയ വാക്സിനുകള്ക്കും അനുമതി നല്‍കുമെന്നാണ് പ്രതീക്ഷ. സിഡുസ് കാഡിലക്ക് അനുമതി ലഭിച്ചാല്‍ അത് ഇന്ത്യയിലെ രണ്ടാമത് മെയ്ഡ് ഇന്‍ ഇന്ത്യ വാക്സിനാവും.
Discussion about this post