ചങ്ങനാശ്ശേരി: ഹിന്ദു സമുദായ സംഘടനകള്‍ ഒരുമിച്ച് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കണമെന്ന എസ്എന്‍ഡിപി നിലപാടിനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. പല ജാതിക്കാരും സംഘടിപ്പിക്കുന്നതിന് പിന്നില്‍ ദുഷ്ലാക്കാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
സംവരണകാര്യം വരുമ്പോള്‍ ഈ സ്നേഹം കാണാറില്ലെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടി രീപീകരണമെന്ന എസ്എന്‍ഡിപി ആശയത്തെ എന്‍എസ്എസ് നേരത്തെ തള്ളിയിരുന്നു. നായര്‍ മുതല്‍ നമ്പൂതിരി വരെയുള്ള ഹിന്ദു സമുദായം ഒന്നിച്ച് അണിനിരക്കണമെന്നാണ് എസ്എന്‍ഡിപി നിലപാട്. എന്‍എസ്എസ് നേതൃത്വത്തിന്റെ നിലപാട് എന്തായാലും നായര്‍ സമുദായം ഇതിനെ പിന്തുണയ്ക്കുമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരത്തെ പറഞ്ഞിരുന്നു.
Discussion about this post