Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ് സ്പിരിറ്റ് കേസ്; ജനറല്‍ മാനേജര്‍ അടക്കം ഏഴു പേര്‍ക്കെതിരെ കേസ്

by Brave India Desk
Jul 1, 2021, 09:35 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവല്ല: സംസ്ഥാന സര്‍ക്കാറിന്‍റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന പുളിക്കീഴ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് സിപിരിറ്റുമായി എത്തിയ ടാങ്കര്‍ ലോറികളില്‍ നിന്നും 20687 ലിറ്റര്‍ സ്പിരിറ്റ് മറിച്ചുവിറ്റ സംഭവത്തില്‍ ജനറല്‍ മാനേജര്‍ ഉള്‍പ്പടെ ഏഴു പേര്‍ക്കെതിരെ കേസ്. പുളിക്കീഴ് പൊലീസ് ആണ് കേസെടുത്തത്. എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സംഘം ലോറി ഡ്രൈവറന്മാരില്‍ നിന്നും പിടിച്ചെടുത്ത പത്തര ലക്ഷം രൂപയും പൊലീസിന് കൈമാറിയിട്ടുണ്ട്.

മധ്യപ്രദേശിലെ ബര്‍വാഹയില്‍ നിന്നും 1.15 ലക്ഷം ലിറ്റര്‍ സ്പിരിറ്റുമായി മൂന്ന് ടാങ്കര്‍ ലോറികള്‍ ചൊവ്വാഴ്ചയാണ് കേരള അതിര്‍ത്തിയില്‍ എത്തിയത്. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ റ്റി. അനില്‍കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് സംഘം വാഹനങ്ങളെ പിന്‍ തുടര്‍ന്നു. ഇ ലോക്ക് ഘടിപ്പിച്ചാണ് വാഹനങ്ങള്‍ മധ്യപ്രദേശിലെ സര്‍ക്കാര്‍ ഫാക്ടറിയില്‍ നിന്നും പുറപ്പെട്ടത്.

Stories you may like

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി

‘ചിരി കണ്ടാല്‍ വീണുപോകും, ഉള്ളിൽ ചെകുത്താന്റെ സ്വഭാവം, ഒന്നാന്തരം തട്ടിപ്പുകാരൻ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ  എം.എം. മണി

ബുധനാഴ്ച പുലര്‍ച്ചെയാണ് മൂന്നു ലോറികളിലായി സ്പിരിറ്റ് ഫാക്ടറിയില്‍ എത്തിച്ചത്. തൊട്ടുപിന്നാലെ എത്തിയ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സംഘം ലോറികളില്‍ പരിശോധന നടത്തിയാണ് തട്ടിപ്പ് കൈയ്യോടെ പിടികൂടിയത്. രണ്ട് ലോറികളിലെ സ്പിരിറ്റിന്‍റെ അളവിലാണ് വ്യത്യാസം കണ്ടെത്തിയത്. 35000 ലിറ്ററിന്‍റെ ടാങ്കര്‍ ലോറിയിലെ അളവ് കൃത്യമായതിനാല്‍ ഇത് കസ്റ്റഡിയിലെടുത്തില്ല. ലോറി ഡ്രൈവറന്മാരായ തൃശൂര്‍ പൊട്ടച്ചിറ കുന്നത്ത് വീട്ടില്‍ നന്ദകുമാര്‍, ഇടുക്കി കാവുംമ്ബാടി വട്ടക്കുന്നേല്‍ വീട്ടില്‍ സിജോ തോമസ്, ട്രാവന്‍കൂര്‍ ഷുഗേഴ്സില്‍ സ്പിരിറ്റിന്‍റെ കണക്ക് സൂക്ഷിക്കുന്ന പാണ്ടനാട് മണിവീണ വീട്ടില്‍ അരുണ്‍ കുമാര്‍ എന്നീ പ്രതികളെ വൈദ്യ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ജനറല്‍ മാനേജര്‍ അലക്‌സ് പി. ഏബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷെഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി, ടാങ്കറിലെത്തിച്ച സ്പിരിറ്റ് മറിച്ചു വില്‍ക്കാന്‍ സഹായിച്ച മധ്യപ്രദേശ് ബൈത്തുള്‍ സ്വദേശി അബു എന്നിവരാണ് പ്രതിപട്ടികയിലുള്ള മറ്റ് നാലുപേര്‍. ഇവര്‍ക്കെതിരെയുള്ള തെളിവ് ശേഖരിക്കുന്ന ജോലികള്‍ പൊലീസ് ആരംഭിച്ചു. ജില്ലയിലെ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെല്ലാം പുളിക്കീഴിലെത്തി പ്രതികളെ ചോദ്യം ചെയ്തു.

എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ടാങ്കര്‍ ലോറിയില്‍ ശാസ്ത്രീയ പരിശോധന നടത്തും. അന്വേഷണം കേരളത്തിനു പുറത്തേക്കും വ്യാപിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അരുണ്‍കുമാറിന്‍റെ നിര്‍ദ്ദേശ പ്രകാരം മധ്യപ്രദേശിലെ ഫാക്ടറിയില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയുള്ള സേന്തുവായിലെ ലോറി നിര്‍ത്തിയിടുന്ന സ്ഥലത്ത് അബ്ബു എന്നയാളെത്തി. രണ്ട് വാഹനങ്ങളില്‍ നിന്ന് മാത്രമാണ് സ്പിരിറ്റ് ഊറ്റിയെടുത്തത്. ഇതിനായി വിദഗ്ധരും അവിടെ എത്തി. ഇ ലോക്ക് ഘടിപ്പിച്ച വാഹനത്തിനു മുകളിലെ പൂട്ടുകള്‍ അറത്തുമാറ്റിയാണ് ആറ് അറകളിലായിയി സൂക്ഷിച്ചിരിക്കുന്ന ടാങ്കറില്‍ നിന്നും അതീവ രഹസ്യമായി ഊറ്റി എടുത്തത്.

നന്ദകുമാര്‍, സിജോ തോമസ് എന്നിവര്‍ ഓടിച്ചിരുന്ന ടാങ്കര്‍ ലോറികളില്‍ നിന്നുമാണ് സ്പിരിറ്റ് ഊറ്റിയെടുത്ത് മറിച്ചുവിറ്റത്. ഇത് വിറ്റ വകയില്‍ ലഭിച്ച തുക അരുണ്‍കുമാറിന് കൈമാറാനായി അതാത് വാഹനങ്ങളില്‍ തന്നെ സൂക്ഷിച്ചിരുന്നു. നന്ദകുമാറിന്‍റെ വാഹനത്തില്‍ നിന്നും 6.78 ലക്ഷം രൂപയും സിജോയുടെ വാഹനത്തില്‍ നിന്നും 3.50 ലക്ഷം രൂപയും കണ്ടെടുത്തു. ഒരു മാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് ജവാന്‍ റം നിര്‍മ്മിക്കാനായി ഇവിടേക്ക് എത്തുന്നത്. പെര്‍മിറ്റില്‍ രേഖപ്പെടുത്തിയ അളവിലും കുറവാണ് എത്തുന്നതെങ്കിലും ഉന്നത ഉദ്യോഗസ്ഥരും തട്ടിപ്പിന് കൂട്ട് നിന്നതോടെ എല്ലാം ശരിയായി. സമാനമായ രീതിയില്‍ തട്ടിപ്പ് മുമ്പും നടത്തിയതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

Tags: travancore sugars & chemicals
Share1TweetSendShare

Latest stories from this section

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

കൊളുക്കുമലയിൽ വൻ ഭൂമി പിടിച്ചെടുക്കൽ; ഹാരിസൺ മലയാളം കമ്പനിയുടെ നൂറേക്കർ വനംവകുപ്പ് ഏറ്റെടുത്തു, ടെന്റ് ക്യാമ്പിങ് ഒഴിപ്പിച്ചു

തലസ്ഥാനത്തെ നയിക്കാൻ വിവി രാജേഷ്: ബിജെപിയുടെ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയാവും

കോൺഗ്രസ് സിപിഎമ്മിന് കൈ കൊടുത്താൽ അവസ്ഥ വളഞ്ഞ പടവലങ്ങ പോലെയാകും’; അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് മേയർ വി.വി. രാജേഷ്

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

തിരുവനന്തപുരത്തെ ‘മോഡൽ സിറ്റിയാക്കും,ചരിത്രവിജയം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ പുതിയ യുഗപ്പിറവി; പ്രധാനമന്ത്രി

‘യുദ്ധസമാന സാഹചര്യത്തിൽ സ്വർണം വാങ്ങലും വിദേശയാത്രയും ഒഴിവാക്കി’; ഇന്ത്യൻ ജനതയ്ക്ക് കൈയടിച്ച് പ്രധാനമന്ത്രി

Discussion about this post

Latest News

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

കടൽക്കരുത്ത് കൂട്ടി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതിയ ഫാസ്റ്റ് പട്രോൾ വെസൽ ‘ഐസിജിഎസ് അക്ഷയ്’ ഗോവയിൽ കമ്മീഷൻ ചെയ്തു

മാത്യു ഹെയ്ഡനെ പുറത്താക്കിയ എനിക്ക് വൈഭവ് എന്ത്? പക്ഷേ അവൻ അടുത്ത സച്ചിനാണ്; കൗമാര വിസ്മയത്തെക്കുറിച്ച് വാചാലനായി ശ്രീശാന്ത്

മാത്യു ഹെയ്ഡനെ പുറത്താക്കിയ എനിക്ക് വൈഭവ് എന്ത്? പക്ഷേ അവൻ അടുത്ത സച്ചിനാണ്; കൗമാര വിസ്മയത്തെക്കുറിച്ച് വാചാലനായി ശ്രീശാന്ത്

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ബിഹാർ ഗവർണറും കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയും ഇറാനിലേക്ക് ; ഖമേനിയുടെ ശവസംസ്കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കും

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ഭാരതീയ പൈതൃകത്തിന് ആഗോള ആദരവ്: ശസ്ത്രക്രിയയുടെ പിതാവ് ‘സുശ്രുതന്റെ’ വെങ്കല പ്രതിമ സ്കോട്ട്‌ലൻഡിൽ അനാച്ഛാദനം ചെയ്തു

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ടീമിൽ ആദ്യം തല ഉരുളുന്നത് സഞ്ജുവിന്റേതാണ്, ഇനി സ്ഥാനമുണ്ടാകില്ല; അയർലൻഡ് ദുരന്തത്തിന് പിന്നാലെ നിലപാട് അറിയിച്ച് ആകാശ് ചോപ്ര

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ‘മഹാ വ്യൂഹം’; കോർപ്സിനു പകരം ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പുകൾ വരുന്നു, അതിവേഗം യുദ്ധത്തിന് സജ്ജം!

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

ജൂലൈ 1 മുതൽ കളി മാറും! പാസ്‌പോർട്ട്, ക്രെഡിറ്റ് കാർഡ്, ഐടിആർ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; നിങ്ങളുടെ പോക്കറ്റ് ചോരുമോ

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

ഒന്നുകിൽ ബോണസ് വാങ്ങി അന്തസായി നാടുവിടുക, അല്ലെങ്കിൽ അറസ്റ്റ്! ട്രംപിന്റെ പുതിയ നയത്തിൽ കുടിയേറ്റക്കാർക്ക് കടുത്ത മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies