ഒട്ടാവ:ചരിത്രത്തിലെത്തന്നെ കടുപ്പമേറിയ ചൂടുകാലത്തിലൂടെ കടന്നുപോകുന്ന കാനഡയിൽ കൊടുചൂടിനും ഉഷ്ണതരംഗത്തിനുമൊപ്പം ദുരിതം വിതച്ച് കാട്ടുതീ വ്യാപനവും. കഴിഞ്ഞ ദിവസം മാത്രം ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ 62 ഇടത്താണ് കാട്ടുതീ റിപ്പോര്‍ട്ട് ചെയ്തത്. തീ വ്യാപിക്കുന്നത് കണക്കിലെടുത്ത് പടിഞ്ഞാറന്‍ കാനഡയില്‍ നിന്ന് ആയിരത്തിലധികം പേരെ ഒഴിപ്പിച്ചു.
കടുത്ത ചൂടും കാറ്റും ഉഷ്ണതരംഗവുമാണ് തീപ്പിടിത്തത്തിന് ഇടയാക്കിയത്. അതേസമയം തീപ്പിടിത്തവുമായി ബന്ധപ്പെട്ട് അപകടമോ മരണങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ആവശ്യമെങ്കില്‍ കൂടുതല്‍ പേരെ ഒഴിപ്പിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. വാന്‍കോവറില്‍ നിന്ന് വടക്കുകിഴക്കന്‍ ഭാഗത്ത് 250 കി.മീ അകലെയുള്ള ഒരു ഗ്രാമവും സമീപപ്രദേശങ്ങളും 90 ശതമാനവും കത്തിനശിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ലിട്ടണ്‍ മേഖലയിലാണ് തീവ്യാപിക്കുന്നത് രൂക്ഷമായത്.
ആയിരം കൊല്ലത്തിനിടെ ആദ്യമായാണ് ഇത്രയും കഠിനമായ ചൂടിലൂടെ മേഖല കടന്നുപോകുന്നതെന്നാണ് വിദഗ്ധർ പറയുന്നത്. പ്രവിശ്യയിലെ ലിട്ടൻ ഗ്രാമത്തിൽ ചൊവ്വാഴ്ച റെക്കോഡ് താപനിലയാണ് രേഖപ്പെടുത്തിയത്. 49.5 ഡിഗ്രി സെൽഷ്യസ്. യു.എസിലും അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുകയാണ്. അടുത്ത ദിവസങ്ങളിലും രാജ്യത്ത് റെക്കോര്‍ഡ് ചൂട് തുടരാന്‍ സാധ്യതയുണ്ടെന്നാണ് കാനഡയിലെ പരിസ്ഥിത വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. പ്രദേശത്തെ സ്കൂളുകളും വാക്സിൻ വിതരണ കേന്ദ്രങ്ങളും അടച്ചു. അപകട സാധ്യതയുള്ളവർക്ക് പ്രത്യേക കരുതൽ നൽകാനും ചൂടിനെ പ്രതിരോധിക്കാൻ പോംവഴിതേടാനും ബ്രിട്ടീഷ് കൊളംബിയ മുഖ്യമന്ത്രി ജോൺ ഹോർഗൻ ജനങ്ങളോടാവശ്യപ്പെട്ടു.
കാനഡയില്‍ ഉഷ്ണതരംഗം മൂലം റിപ്പോര്‍ട്ട് ചെയ്യുന്ന മരണങ്ങള്‍ കുതിച്ചുയരുകയാണ്. കൊടുംചൂടില്‍ കാനഡയിലും യു.എസിലും നൂറുകണക്കിനാളുകള്‍ മരിച്ചുവീഴുന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഉഷ്ണതരംഗം രൂക്ഷമാകുന്നതിനിടെ 486 പേര്‍ക്കാണ് അപ്രതീക്ഷിതമരണം സംഭവിച്ചത്. വെള്ളിയാഴ്ചമുതല്‍ ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെയുള്ള കണക്കാണിത്.
ഇതില്‍ എത്രപേരുടെ മരണത്തിന് ഉഷ്ണതരംഗം കാരണമായെന്ന് ഇപ്പോഴും പറയാറായിട്ടില്ല. എന്നാല്‍, മുന്‍കണക്കുകള്‍പ്രകാരം പ്രവിശ്യയില്‍ അഞ്ചുദിവസംകൊണ്ട് രേഖപ്പെടുത്തേണ്ട സാധാരണമരണങ്ങള്‍ ഏകദേശം 165 മാത്രമാണ്. ഈസ്ഥാനത്താണ് അപ്രതീക്ഷിതമരണം ഇത്രയുമധികം രേഖപ്പെടുത്തിയത്. പ്രവിശ്യയിലെ വാന്‍കൂവര്‍ നഗരത്തിലാണ് കൂടുതല്‍പേര്‍ മരിച്ചത്. ഒട്ടേറെ വീടുകളില്‍ എയര്‍കണ്ടീഷണറില്ലാത്തതും മരണസംഖ്യ കൂട്ടുന്നു. ആയിരംകൊല്ലത്തിനിടയിലെ ഏറ്റവുംകഠിനമായ ചൂടാണ് പ്രവിശ്യയിലെ ലിട്ടന്‍ നഗരത്തില്‍ രേഖപ്പെടുത്തിയത്. 49.5 ഡിഗ്രി സെല്‍ഷ്യസ്.
യു.എസിലെ ഒറിഗനില്‍ അറുപതിലേറെപ്പേര്‍ ഉഷ്ണതരംഗത്തില്‍പ്പെട്ട് മരിച്ചതായി ആരോഗ്യവകുപ്പ് ബുധനാഴ്ച അറിയിച്ചു. 20 പേര്‍ വാഷിങ്ടണിലും. ഒറിഗനിലെ 45 മരണങ്ങള്‍ക്കും കാരണമായത് ശരീരതാപനില അസാധാരണമായി ഉയരുന്ന ഹൈപ്പര്‍തെര്‍മിയയാണ്. 44-നും 97-നും ഇടയില്‍ പ്രായമുള്ളവരാണ് ഇവിടെ മരിച്ചത്. ചൂടുയരുന്നത് ഹൃദയാഘാതത്തിനും തളര്‍ച്ചയ്ക്കും കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്.
പോര്‍ട്ട്ലന്‍ഡ്, സിറ്റീല്‍ പട്ടണങ്ങളിലും മുമ്പെങ്ങുമില്ലാത്തവിധം താപനില 46 ഡിഗ്രി സെല്‍ഷ്യസായി ഉയര്‍ന്നു. കാനഡയിലെ തെക്കന്‍ ആല്‍ബെര്‍ട്ട, സിസ്‌കാചെവാന്‍, യു.എസിലെ ഐഡാഹോ, മൊന്‍ടാന എന്നിവിടങ്ങളില്‍ ചൂടുവര്‍ധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അന്തരീക്ഷമര്‍ദം വര്‍ധിച്ചതും കാലാവസ്ഥാവ്യതിയാനവുമാണ് ഉഷ്ണതരംഗത്തിന് കാരണമായതെന്നാണ് നിഗമനം.
Discussion about this post