തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകന് അറസ്റ്റില്‍. പരിയാരം തിരുവട്ടൂരിലെ മദ്രസ അധ്യാപകനായ പന്നിയൂരിലെ റസാഖി(43)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പരിയാരം പൊലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു.
ഓണ്‍ലൈന്‍ പഠനത്തിലെ സംശയം തീര്‍ക്കാനായി മദ്രസയിലെത്തിയ ഒന്‍പതുവയസുകാരനെയാണ് റസാഖ് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്.
കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിനിരയായ കുട്ടി വീട്ടിലെത്തി രക്ഷിതാക്കളോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തായത്.
വീട്ടുകാര്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
Discussion about this post