കൊല്ലം: ഫോണിൽ വിളിച്ച പത്താം ക്ലാസുകാരനോട് തട്ടിക്കയറിയ മുകേഷ് എം എൽ എക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മുകേഷിന്റെ ധാർഷ്ട്യത്തിനെതിരെ ഇടത് വിദ്യാർത്ഥി സംഘടനയായ എ ഐ എസ് എഫ് രംഗത്ത് വന്നു. ചലച്ചിത്ര താരം മാത്രമല്ല, ഒരു ഇടതുപക്ഷ എംഎൽഎ കൂടിയാണ് മുകേഷ് എന്നും അതു മറക്കരുതെന്നും എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ജെ അരുൺ ബാബു പറഞ്ഞു.
പാലക്കാട് നിന്നും സഹായം അഭ്യര്‍ഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോടാണ് കൊല്ലം എംഎല്‍എ കയര്‍ത്തു സംസാരിച്ചത്. കുട്ടി ഒന്നിലധികം തവണ ഫോണ്‍ വിളിച്ചതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയ എംഎല്‍എക്കെതിരെ നടപടിയെടുക്കണമെന്നും അര്‍ഹമായ ശിക്ഷ നല്‍കണമെന്നും ആവശ്യം ശക്തമാകുകയാണ്.
സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎല്‍എയെ ആണെന്നും തന്റെ നമ്പര്‍ തന്ന കൂട്ടുകാരന്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് പറയുന്നതിന്റെ ഓഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.












