ധാക്ക: ബംഗ്ലാദേശിലെ ധാക്കയ്ക്ക് സമീപം വൻതീപിടുത്തം. ആറുനിലകളിലായി പ്രവര്‍ത്തിക്കുന്ന ജ്യൂസ് ഫാക്ടറിയില്‍ ആണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ 52 പേര്‍ വെന്തുമരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റതിൽ പലരുടെയും നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
നരിയംഗഞ്ചിലെ ഷെസാന്‍ ജ്യൂസ് ജ്യൂസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. രാസവസ്തുക്കളും പ്ലാസ്റ്റിക് കുപ്പികളും കെട്ടിടത്തിനുള്ളിലുണ്ടായിരുന്നതാണ് തീപിടിത്തം രൂക്ഷമാകാൻ കാരണം. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്.
തീപിടുത്തത്തെ തുടർന്ന കെട്ടിടത്തില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്കാണ് പരിക്കേറ്റതില്‍ കൂടുതലെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.
Discussion about this post