കോഴിക്കോട്: പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കള്ളക്കടത്ത് പ്രതിയുമൊന്നിച്ചുള്ള മുസ്ലീം ലീഗ് എം.എല്‍.എ കെ.എം ഷാജിയുടെ ചിത്രങ്ങള്‍ പുറത്ത്. കള്ളക്കടത്ത് സംഘമായ കുടുക്കില്‍ സഹോദരന്മാരില് പ്രമുഖനായ കുടുക്കില്‍ ബാബുവുമൊന്നിച്ചുള്ള ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്.
ബാബു വാങ്ങിയ ആഡംബരക്കാര്‍ പുറത്തിറക്കിയത് കെ.എം ഷാജിയായിരുന്നു. ഈ കള്ളക്കടത്ത് സംഘവുമായി മുസ്ലീം ലീഗ് നേതൃത്വത്തിന് ബന്ധമുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.അതേസമയം ബാബുവുമായി തനിക്ക് വ്യക്തിബന്ധമുണ്ടെന്ന കാര്യം കെ.എം ഷാജി സമ്മതിച്ചി്ട്.’ഇത്തരത്തില്‍ ബാബുവുമൊന്നിച്ചുള്ള ചിത്രങ്ങള്‍ ഇനിയുമുണ്ട്. വേണമെങ്കില്‍ അതു ഞാന്‍ തരാം. ബാബുവുമായി എനിക്ക് വ്യക്തിബന്ധമുണ്ട്. എന്നാല്‍ ഇവരെ കേസുകളില്‍ നിന്നും രക്ഷിക്കാന്‍ ഞാന്‍ എന്തെങ്കിലും ചെയ്തുവെന്ന് നിങ്ങള്‍ തെളിയിച്ചാല്‍ ഞാന്‍ അപ്പോള്‍ മറുപടി പറയാമെന്നും ഷാജി പ്രതികരിച്ചു.
ഇവരുടെ സ്വര്‍ണക്കടത്തിനെ സംബന്ധിച്ച വിവരം പുറത്ത് വരുമെന്ന് ഭയന്ന് ഒരു യുവാവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ ബാബു അടക്കം 15 ഓളം ആളുകളെ കോഴിക്കോട് പോലീസ് അന്വേഷിക്കുകയാണ്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് വഴി പ്രതികളെ രക്ഷിക്കാന്‍ ശക്തമായ സമര്‍ദ്ദം നടക്കുന്നുവെന്നും ആരോപണമുണ്ട്. തമരശ്ശേരി സ്വദേശിയാണ് പോലിസ് അന്വേഷിക്കുന്ന ബാബു.
Discussion about this post