Monday, July 14, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ആയുർവേദ ആചാര്യൻ പി.കെ വാര്യര്‍ അന്തരിച്ചു; വിടവാങ്ങിയത് ആയുര്‍വേദം എന്നത് ഒരു ചികിത്സാ വിധി മാത്രമല്ല അതൊരു പാരമ്പര്യമാണ് എന്ന് ഉദ്‌ഘോഷിച്ച മഹാ വൈദ്യൻ

by Brave India Desk
Jul 10, 2021, 01:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: ആയുർവേദ കുലപതിയും കോട്ടയ്ക്കൽ ആര്യവൈദ്യ മാനേജിങ്ങ് ട്രസ്റ്റിയുമായ ഡോ.പി.കെ വാര്യർ അന്തരിച്ചു. കൊറോണ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് രോഗമുക്തമായെങ്കിലും അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. ഇന്ന് രാവിലെ കോട്ടക്കലിലെ സ്വവസ്തിയിലായിരുന്നു അന്ത്യം. ജൂൺ എട്ടിനാണ് അദ്ദേഹത്തിന് നൂറ് വയസ്സ് പൂർത്തിയായത്.

കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ. വാര്യരുടെ ജനനം. കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്​കൂളിലായിരുന്നു​ പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട്​ സാമൂതിരി ഹൈസ്​കൂളിലൂം കോട്ടക്കൽ രാജാസ്​ ഹൈസ്​കൂളിലുമായി തുടർ വിദ്യാഭ്യാസം. പിന്നീട്​​ കോട്ടക്കൽ ആയുർവേദ പാഠശാലയിൽ ‘ആര്യവൈദ്യൻ’ കോഴ്​സിന്​ പഠിച്ചു. ആയുർവേദ പഠന സമയത്ത്​ നാട്ടിൽ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. കോളജും കോടതികളും വിട്ട്​ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്മഗാന്ധി ആഹ്വാനം ചെയ്​ത അക്കാലത്ത്​ എൻ.വി. കൃഷ്​ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ്​ വിട്ട്​ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.

Stories you may like

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

1987ൽ കോപ്പൻഹേഗനിൽനിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് കരസ്​ഥമാക്കി. 1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിനു സമർപ്പിക്കുകയുണ്ടായി.1999ൽ പത്മശ്രീയും 2010ൽ പത്മഭൂഷണും നൽകി ആദരിച്ചു.ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി.അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി.കെ.വാരിയരെത്തേടിയ ബഹുമതികളിൽ ചിലതുമാത്രം.

കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ‘സ്​മൃതിപർവം’ അദ്ദേഹത്തിൻെറ ആത്മകഥയാണ്. ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ ‘പാദമുദ്രകൾ’ പോലെ മറ്റു പുസ്​തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്​..

കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ്​ ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യർ, കെ. വിജയൻ വാര്യർ (പരേതൻ), സുഭദ്ര രാമചന്ദ്രൻ എന്നിവർ മക്കളാണ്​.

Tags: AyurvedaDr. P K Varroirkottakkal aaryavaidhyashala
Share2TweetSendShare

Latest stories from this section

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ഇരട്ടന്യൂനമർദ്ദം,കേരളത്തിൽ മഴ ശക്തമാകും

ശ്രീചിത്ര പുവർഹോമിൽ ആത്മഹത്യ ശ്രമം; മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു

Discussion about this post

Latest News

മോഹന്‍ രാജിന്റെ മരണം ; സംവിധായകൻ പാ രഞ്ജിത്തിനെതിരെ കേസെടുത്തു

മലപ്പുറത്ത് 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 27കാരനായ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവ്

പാകിസ്താൻ-തുർക്കി ഭായ് ഭായ് ; ഇന്ത്യക്കെതിരെ ഒന്നിച്ചു നിന്ന് പോരാടും ; 900 മില്യൺ ഡോളറിന്റെ പ്രതിരോധ കരാർ ഒപ്പുവച്ചു

നിപ ജാഗ്രതയേറുന്നു.:സമ്പർക്കപ്പട്ടികയിൽ ആകെ 609 പേർ

പാകിസ്താൻ പട്ടാള അട്ടിമറിയിലേക്ക് ,അസിം മുനീർ പ്രസിഡന്റാവും; വാർത്തകളോട് പ്രതികരിച്ച് പ്രധാനമന്ത്രി

ജയലളിതയുടെയും എംജിആറിന്റെയും മകൾ; അമ്മയെ കൊല്ലുന്നത് നേരിട്ടുകണ്ടു,സുപ്രീംകോടതിയെ സമീപിച്ച് മലയാളി യുവതി

മലപ്പുറത്ത് ഓട്ടിസം ബാധിതനായ ആറുവയസുകാരനെ ഉപദ്രവിച്ച അദ്ധ്യാപിക കൂടിയായ രണ്ടാനമ്മ അറസ്റ്റിൽ

ആകാശ എയർ വിമാനവുമായി കൂട്ടിയിടിച്ച് കാർഗോ ട്രക്ക് ; അപകടം മുംബൈ ഛത്രപതി വിമാനത്താവളത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies