Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

രണ്ട് കളി തോറ്റെന്ന് കരുതി സഞ്ജുവും അഭിഷേകും മോശം കളിക്കാരാകില്ല; ടീം തിരഞ്ഞെടുക്കേണ്ടത് സ്റ്റാർഡം നോക്കിയല്ല; ആരാധകർക്കെതിരെ അശ്വിൻ

by Brave India Desk
Jun 30, 2026, 04:38 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

അയർലൻഡിനെതിരായ ട്വന്റി-20 പരമ്പരയിലെ അപ്രതീക്ഷിത വൈറ്റ്‌വാഷിന് (0-2) പിന്നാലെ ഇന്ത്യൻ ടീമിനെതിരെ ഉയർന്ന കടുത്ത വിമർശനങ്ങൾക്ക് മറുപടിയുമായി ഇതിഹാസ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിനെച്ചൊല്ലി ആരാധകർ രോഷാകുലരായ പശ്ചാത്തലത്തിലാണ് അശ്വിൻ തന്റെ യൂട്യൂബ് ചാനലിലൂടെ ശക്തമായ നിലപാട് വ്യക്തമാക്കിയത്.

അയർലൻഡിൽ ഏറ്റ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവരെ പുറത്തിരുത്തി വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമായിരുന്നു എന്ന ആരാധകരുടെ ആവശ്യത്തെ അശ്വിൻ പൂർണ്ണമായി തള്ളി. കേവലം രണ്ട് മത്സരങ്ങളിലെ പരാജയം കൊണ്ട് സഞ്ജുവും അഭിഷേകും മോശം കളിക്കാരാകുന്നില്ലെന്ന് അശ്വിൻ ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ 2026 ടി20 ലോകകപ്പ് കിരീടധാരണത്തിൽ നിർണ്ണായക പങ്കുവഹിച്ചവരാണ് ഇരുട്ടടിയേറ്റ ഈ രണ്ട് താരങ്ങളെന്നും കഴിഞ്ഞ രണ്ട് വർഷമായി അവർ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (പരമ്പരയിൽ അഭിഷേക് 49, 0 എന്നിങ്ങനെയും സഞ്ജു 5, 0 എന്നിങ്ങനെയുമാണ് സ്കോർ ചെയ്തത്.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

കോച്ചിന്റെ സ്ഥാനത്തെ ഒരു പിതാവിനോട് ഉപമിച്ചുകൊണ്ട് അശ്വിൻ പറഞ്ഞത് ഇങ്ങനെയാണ്: “നമ്മൾ രണ്ട് കളി തോറ്റു. അതുകൊണ്ട് സഞ്ജുവും അഭിഷേകും മോശം കളിക്കാരാകുമോ? അവർക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് നമുക്കറിയാം. ടീമിന് ആവശ്യമുള്ളതുകൊണ്ട് മാത്രമായിരിക്കണം ഒരു കളിക്കാരനെ ഇലവനിൽ ഉൾപ്പെടുത്തേണ്ടത്. അല്ലാതെ അയാളുടെ സ്റ്റാർഡം കൊണ്ടോ, കഴിഞ്ഞ കുറച്ചുമാസങ്ങളിലെ പ്രകടനം കൊണ്ടോ ആകരുത്. വൈഭവിനെ കളിപ്പിക്കാൻ വേണ്ടി ഇതിൽ ആരെ നിങ്ങൾ ഒഴുവാക്കും? ഒരു ടീമിന്റെ കോച്ച് ഒരു പിതാവിനെപ്പോലെ എല്ലാവരെയും ഒരേപോലെ കാണണം. അവിടെ മുൻഗണനകളോ പ്രിയപ്പെട്ടവരോ ഉണ്ടാകാൻ പാടില്ല.”

15-ഓ 16-ഓ വയസ്സുള്ളതുകൊണ്ട് മാത്രം വൈഭവിന് പ്രത്യേക പരിഗണന നൽകാനാകില്ലെന്ന് അശ്വിൻ വ്യക്തമാക്കി. “വീട്ടിലെ ഏറ്റവും ചെറിയ കുട്ടി എപ്പോഴും എല്ലാവരുടെയും പ്രിയപ്പെട്ടവനായിരിക്കും. പക്ഷേ കളിയിൽ കാര്യങ്ങൾ അങ്ങനെയല്ല നടക്കുന്നത്, അവിടെ ശരിയായ തീരുമാനങ്ങളാണ് എടുക്കേണ്ടത്. വൈഭവിനെ ടീം സ്ക്വാഡിൽ ഉൾപ്പെടുത്തിയത് തന്നെ വലിയ കാര്യമാണ്. അതിൽ ഒരു തെറ്റുമില്ല. അവൻ ഡ്രെസ്സിങ് റൂമിലിരുന്ന് വെള്ളം ചുമക്കുന്നു എന്ന് പറഞ്ഞ് ആക്ഷേപിക്കേണ്ട കാര്യമില്ല, സീനിയർ കളിക്കാർക്കൊപ്പം സ്ക്വാഡിൽ ഇരിക്കുന്നതിലൂടെ അവൻ ഒട്ടനവധി കാര്യങ്ങളാണ് പഠിക്കുന്നത്. ഞാൻ മുൻപ് ഒരു ബോൾ ബോയ് ആയിരുന്നിട്ടുണ്ട്.”

ഐപിഎല്ലിലെ ഫ്ലാറ്റ് പിച്ചുകളിൽ കളിച്ച് പരിചയമുള്ള വൈഭവിനെ അയർലൻഡിലെ കഠിനമായ സാഹചര്യങ്ങളിൽ പെട്ടെന്ന് അരങ്ങേറ്റാൻ എത്തിച്ചിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന അപകടത്തെക്കുറിച്ചും അശ്വിൻ മുന്നറിയിപ്പ് നൽകി. ഒരുപക്ഷേ ആ രണ്ട് കളികളിലും വൈഭവ് പരാജയപ്പെട്ടിരുന്നെങ്കിൽ, അവൻ ഐപിഎല്ലിൽ മാത്രമേ റൺസ് അടിക്കൂ എന്നും യഥാർത്ഥ ക്രിക്കറ്റ് സാഹചര്യങ്ങളിൽ കളിക്കാൻ അറിയില്ലെന്നും ഇതേ ആളുകൾ തന്നെ പറയുമായിരുന്നു എന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ പുറത്തിരുന്ന് മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും തെറ്റുകളിൽ നിന്നും പഠിക്കുന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് മോശം കാര്യമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “ഇന്ന് ടോസിന് മുൻപ് മികച്ചവനാകുന്ന താരം കളി തോറ്റാൽ പെട്ടെന്ന് മോശക്കാരനാകും, അങ്ങനെയല്ല കാര്യങ്ങൾ, ഇതാണ് ക്രിക്കറ്റ്” – അശ്വിൻ പറഞ്ഞു നിർത്തി.

നാളെ ഇംഗ്ലണ്ടിനെതിരെ ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ വൈഭവ് സൂര്യവംശി അരങ്ങേറുമോ എന്നാണ് ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

Tags: bccisanju samsonindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

‘ഓപ്പറേഷൻ സിന്ദൂരിൽ പാകിസ്താനെ വിറപ്പിച്ച പ്രതിരോധക്കരുത്ത്!’; പുടിനുമായി മോദി കൂട്ടിക്കാഴ്ച നടത്തും; ഫൈനൽ S-400 ട്രയംഫും പുതിയ ബ്രഹ്മോസും ഭാരതത്തിന്

ഇനി കുഞ്ഞൻ വിമാനങ്ങളിൽ ആകാശയാത്ര! ഇന്ത്യയിലേക്ക് 105 റഷ്യൻ വിമാനങ്ങൾ; ലിസ്റ്റിൽ എയർ കേരളയും!

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ 26കാരന്റെ വയറ്റിൽ ഗർഭപാത്രം; അപൂർവങ്ങളിൽ അപൂർവ സംഭവത്തിൽ ഞെട്ടി ഡോക്ടർമാർ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘വൈദ്യുതി പ്രതിസന്ധി സ്വിച്ചിട്ട് നിർത്താനാകില്ല!’; സംസ്ഥാനത്ത് ദിവസം ഒന്നിലേറെ തവണ ലോഡ്ഷെഡിംഗ് അനിവാര്യമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്!

‘ഇന്ത്യയുടെ ജിഡിപി വളർച്ച ലോകത്തിന് തന്നെ പുതിയ പ്രതീക്ഷ പകരുന്നത്’ ; ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ ശ്രദ്ധേയമായി മോദിയുടെ പ്രസംഗം

നിങ്ങൾ കരാറിൽ ഒപ്പിട്ടതാണ്, വൈകിക്കരുത്’; പിഎം ശ്രീ പദ്ധതിയിൽ കേരളത്തിന് വീണ്ടും കേന്ദ്രത്തിന്റെ കത്ത്!

‘ഗാൽവാൻ തർക്കത്തിന് ശേഷം ആദ്യം’: മോദിയും ഷി ചിൻപിങും നേർക്കുനേർ; ബ്രൂക്സ് ഉച്ചകോടിക്കിടെ നിർ നിർണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത!

ഏഴ് വർഷത്തിന് ശേഷം ഷി ജിൻപിങ് ഇന്ത്യയിലേക്ക്; മോദി-ഷി നിർണായക ഉഭയകക്ഷി ചർച്ചകൾ നാളെ ഡൽഹിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies