ഡൽഹി: രാജ്യത്ത് ഇടിമിന്നൽ ദുരന്തങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ മുന്നറിയിപ്പുമായി വിദഗ്ധർ. ഇടിമിന്നലോ കാറ്റോ ഉള്ളപ്പോൾ കഴിവതും പുറത്ത് പോകുകയോ ഒറ്റപ്പെട്ട മരത്തിന് കീഴിൽ നിൽക്കുകയോ ചെയ്യരുത്. കഴിവതും ഇത്തരം സന്ദർഭങ്ങളിൽ കോൺക്രീറ്റ് മേൽക്കുരകൾക്ക് കീഴെ ചിലവഴിക്കാൻ ശ്രമിക്കുക. ലോഹ നിർമ്മിത മേൽക്കൂരകൾ ഒഴിവാക്കുകയാണ് നല്ലതെന്നും സ്കൈ മെറ്റ് വെതറിലെ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.
അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക, ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ജനലും വാതിലും അടച്ചിടുക, ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക, ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക, കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക, ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post