Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സിരിഷ ബാന്‍ഡ്‌ല ; കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യന്‍ വംശജ

by Brave India Desk
Jul 12, 2021, 12:07 pm IST
in International
Share on FacebookTweetWhatsAppTelegram

ഹൂസ്റ്റണ്‍: ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയര്‍ സിരിഷ ബാന്‍ഡ്‌ല ഭൂമിയിൽ തിരിച്ചിറങ്ങിയത് ബഹിരാകാശത്തേക്ക് പറക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ വംശജയെന്ന ഖ്യാതിയുമായി. ഞായറാഴ്ച ബഹിരാകാശംതൊട്ട് ഭൂമിയില്‍ തിരിച്ചെത്തിയ ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ സംഘത്തിലെ അംഗമായിരുന്നു സിരിഷ. ബഹിരാകാശ ടൂറിസത്തിനു തുടക്കം കുറിക്കുന്നതിനു മുന്നോടിയായാണ് വിഎസ്എസ് യൂണിറ്റി പേടകത്തിൽ ഇന്ത്യൻ വനിത സിരിഷ ബാൻഡ്‌ല അടക്കം ആറുപേര്‍ യാത്ര തിരിച്ചത്.

ഇന്ത്യന്‍സമയം ഞായറാഴ്ച രാത്രി എട്ടുമണിക്ക് യു.എസിലെ ന്യൂമെക്‌സിക്കോയില്‍ നിന്ന് വെര്‍ജിന്‍ ഗാലക്റ്റിക് റോക്കറ്റ് വിമാനത്തിലാണ് സംഘം പുറപ്പെട്ടത്. കാറ്റിനെത്തുടര്‍ന്ന് നേരത്തേ നിശ്ചയിച്ചതില്‍നിന്ന് 90 മിനിറ്റ് വൈകിയായിരുന്നു യാത്ര. 8.55-ന് പേടകം വാഹിനിയില്‍നിന്ന് വേര്‍പെട്ടു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി മിനിറ്റുകള്‍ക്കുള്ളില്‍ മടക്കം. 9.09-ന് തിരിച്ച് ഭൂമി തൊട്ടു. യൂണിറ്റി 22 എന്ന് പേരിട്ട പരീക്ഷണപ്പറക്കലായിരുന്നു ഇത്. 2.8 ലക്ഷം അടി ഉയരത്തില്‍നിന്നാണ് ഭൂമിയിലേക്ക് തിരിച്ചത്.

Stories you may like

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ഇതോടെ കല്‍പന ചൗളയ്ക്കും സുനിത വില്യംസിനും ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യന്‍ വംശജയായി മാറി സിരിഷ. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരിന്ത്യാക്കാരി ബഹിരാകാശയാത്ര നടത്തുന്നത്. വിങ് കമാന്‍ഡര്‍ രാകേഷ് ശര്‍മ്മ മാത്രമാണ് ബഹിരാകാശത്ത് എത്തിയ ഏക ഇന്ത്യന്‍ പൗരന്‍. 1984-ല്‍ സോവിയറ്റ് ഇന്റര്‍കോസ്‌മോസ് പദ്ധതിയുടെ ഭാഗമായി സോയൂസ് ടി-11-ലാണ് രാകേഷ് ശര്‍മ ബഹിരാകാശം തൊട്ടത്.

ക്രൂവിലെ നാലാം നമ്പർ ബഹിരാകാശയാത്രികയായ സിരിഷ ബന്ദ്‌ല ആന്ധ്രയിലാണ് ജനിച്ചത്. നാലാം വയസിലാണ് യുഎസിലെത്തിയത്. ഹ്യൂസ്റ്റണിലാണ് വളർന്നത്. 34 കാരിയായ സിരിഷ എയ്‌റോനോട്ടിക്കല്‍ എന്‍ജിനിയറാണ്. 2011-ല്‍ പാര്‍ഡ്യൂ സര്‍വകലാശാലയിലെ എയ്‌റോനോട്ടിക് ആന്‍ഡ് ആസ്‌ട്രോനോട്ടിക്‌സില്‍ നിന്ന് സയന്‍സ് ബിരുദം നേടി. 2015-ല്‍ ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വിർജിൻ ഗാലക്സിയിലെ സർക്കാർ കാര്യങ്ങളുടെയും, ഗവേഷണ പ്രവർത്തനങ്ങളുടെയും വൈസ് പ്രസിഡന്റ് കൂടിയാണ് സിരിഷ.

നാസയില്‍ ബഹിരകാശ യാത്രികയാകാന്‍ ബാന്‍ഡ്‌ല ആഗ്രഹിച്ചിരുന്നെങ്കിലും കാഴ്ചശക്തി കുറവ് കാരണം തുടര്‍ന്ന് പൈലറ്റാകാനും ബഹിരാകാശ യാത്രികയാകാനുമുള്ള ആഗ്രഹം നിറവേറ്റാനായില്ല. ഇതിനിടെ പാര്‍ഡ്യൂ സര്‍വകലാശാലയില്‍ ആയിരിക്കുമ്പോഴാണ് ഒരു പ്രൊഫസര്‍ വാണിജ്യ ബഹിരാകാശ വിമാന മേഖലയിലെ അവസരങ്ങളെ കുറിച്ച് പറയുന്നത്. തുടര്‍ന്നാണ് റിച്ചാര്‍ഡ് ബ്രാന്‍സണിനൊപ്പം ചേര്‍ന്ന് ഈ നേട്ടം കൈവരിച്ചത്.

Tags: Sirisha Bandla
Share1TweetSendShare

Latest stories from this section

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

ഞങ്ങളുടെ വെള്ളത്തിൽ തൊട്ടാൽ കൈ വെട്ടും; ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാൻ മന്ത്രി

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

പാക് അധീന കശ്മീർ പാകിസ്ഥാന്റെ ഭാഗമല്ല, അതിർത്തികൾ ഇന്ത്യയ്ക്കായി തുറക്കും; ഇസ്ലാമാബാദിനെ വിറപ്പിച്ച് റാവലക്കോട്ടിൽ ജനകീയ വിപ്ലവം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ; സ്വന്തം പരാജയം മറയ്ക്കാനുള്ള വ്യഗ്രതയെന്ന് വിമർശനം

Discussion about this post

Latest News

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

ഇന്ത്യയുടെ അയൽക്കാർ ക്രൂരന്മാർ; രാവിലെ എഴുന്നേൽക്കുന്നത് തന്നെ മോശം മൂഡിൽ; പക്ഷെ ഇന്ത്യയെ തൊടാൻ കഴിയില്ല! ചൈനയ്ക്കും പാകിസ്താനും യു.എസ് താക്കീത്

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ  തിരിച്ചടിച്ച് ജനങ്ങൾ

സൈന്യമേ പുറത്തുപോവുക, പി ഓ കെ പാകിസ്താൻറെ ഭാഗമല്ല, രണ്ടാം വിഭജനത്തിലേക്ക് പാകിസ്താൻ? പി.ഓ.കെയിൽ തിരിച്ചടിച്ച് ജനങ്ങൾ

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; പ്രധാന ചർച്ചാവിഷയമായത് ഹോർമുസ്

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

പലചരക്ക് കടയിൽ നിന്ന് 28 രാജ്യങ്ങളിലേക്ക് നീണ്ട  ബ്രാൻഡിലേക്ക്:’ദോശ കിംഗ്’ സാമ്രാജ്യത്തിലെ കൊലപാതകം

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് വീണ്ടും കനത്ത തിരിച്ചടി ; ജന്മസിദ്ധ പൗരത്വ അവകാശം റദ്ദാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

പോത്തി മൂപ്പനാർ കെെത്തറിയിൽ നെയ്തെടുത്ത വിശ്വാസം : വാർഷിക വരുമാനം 4,900 കോടി രൂപ

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

ചുവപ്പുനാടകളും അനാവശ്യ നിയന്ത്രണങ്ങളും ഒഴിവാക്കണം, ലക്ഷ്യത്തിലെത്താൻ വേഗതയോടെയുള്ള തീരുമാനങ്ങൾ വേണം ; സെക്രട്ടറിമാർക്ക് നിർദ്ദേശങ്ങളുമായി മോദി

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

സനേ തകായിച്ചി ഇന്ത്യയിലേക്ക് ; 3 ദിവസത്തെ സന്ദർശനം ; മോദിയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും അസം സന്ദർശനവും അജണ്ടയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies