ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന് വിജയ് നല്കിയ ഹര്‍ജി തള്ളി മദ്രാസ് ഹൈക്കോടതി. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍ ‘റീല്‍ ഹീറോകള്‍’ ആവരുതെന്നും കോടതി വിമര്‍ശിച്ചു.
ഇംഗ്ലണ്ടില്‍ നിന്ന് 2012-ല്‍ ഇറക്കുമതി ചെയ്ത റോള്‍സ് റോയ്സ് ഗോസ്റ്റ് കാറിന്റെ എന്‍ട്രി ടാക്സില്‍ ഇളവു തേടിയാണ് വിജയ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യനാണ് താരത്തിന്റെ ഹർജി തള്ളി വിമര്‍ശനമുന്നയിച്ചത്.
Discussion about this post