ഡൽഹി : സംസ്ഥാനത്തിന്റെ വിവിധ വികസന ആവശ്യങ്ങളുമായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര നഗര വികസന മന്ത്രി ഹർദീപ് സിങ് പുരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി മെട്രോയുടെ അടുത്ത ഘട്ട വികസനം അടക്കം നിരവധി ആവശ്യങ്ങളാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്. ഈ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ചാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച അവസാനിപ്പിച്ചത്.
ഇന്ന് വൈകീട്ട് നാല് മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി വൈകീട്ട് മൂന്ന് മണിക്ക് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായും മുഖ്യമന്ത്രി സംസാരിക്കും. കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയടക്കമുള്ള വികസന കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ കൂടുതൽ പിന്തുണ തേടിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയിരിക്കുന്നത് .
Discussion about this post