ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമര്‍ശനം. നൂറ്റാണ്ടുകള്‍ കൊണ്ട് കെട്ടിപ്പടുത്തത് നിമിഷങ്ങള്‍ കൊണ്ട് തകര്‍ത്തുവെന്നും രാജ്യത്തെ ഈ അവസ്ഥയില്‍ എത്തിച്ചത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും രാഹുൽ ട്വീറ്റില്‍ കുറിച്ചു.
കര്‍ഷകര്‍, തൊഴിലില്ലായ്മ, വാക്സിന് ക്ഷാമം, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍, വിലക്കയറ്റം എന്നിങ്ങനെ ഹാഷ്ടാഗുകള്ക്കൊപ്പമായിരുന്നു രാഹുല്‍ കുറിപ്പ് പങ്കുവെച്ചത്.
Discussion about this post