ശ്രീനഗർ: ജമ്മു കശ്മീരിൽ പശുക്കളുടെയും ഒട്ടകങ്ങളുടെയും അനധികൃത കശാപ്പ് നിരോധിച്ചു. ബക്രീദിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വിവിധ വകുപ്പ് മേധാവികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ച ശേഷമാണ് സർക്കാർ തീരുമാനം പ്രഖ്യാപിച്ചത്.
ബലി നൽകാനെന്ന പേരിൽ ബക്രീദിന് മൃഗങ്ങളെ അനധികൃതമായി കൊല്ലാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് നിരോധനം. നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും കശ്മീർ ഭരണ സമിതി ശുപാർശ ചെയ്യുന്നു.
ജമ്മു കശ്മീരിൽ മുൻകാലങ്ങളിൽ ബക്രീദിനോട് അനുബന്ധിച്ച് ആടുകളെക്കൂടാതെ ശുക്കൾ, പശുക്കിടാങ്ങൾ, ഒട്ടകങ്ങൾ എന്നിവയേയും ബലി അർപ്പിക്കുന്ന ചടങ്ങ് നിലവിലുണ്ടായിരുന്നു. ഇത്തരത്തിലുള്ള അനധികൃതമായ നടപടികൾ തടയാൻ എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കണമെന്നും ഭരണ സമിതി പൊലീസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾക്ക് നിർദേശം നൽകി.
Discussion about this post