Tuesday, September 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘സഞ്ചരിക്കുന്ന ബാർ’; തട്ടുകടയിലെ ‘പ്രത്യേക കട്ടൻ’; കളമശ്ശേരിയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ വൻ മദ്യവേട്ട

by Brave India Desk
Jul 17, 2021, 06:09 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മദ്യശാലകൾ അടഞ്ഞു കിടക്കുന്ന ദിവസങ്ങളിൽ വൻവിലയ്ക്ക് മദ്യം വിറ്റിരുന്ന കളമശേരി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ നാലു പേർ പൊലീസ് കസ്റ്റഡിയിലുണ്ട്. പലയിടങ്ങളിൽ സൂക്ഷിച്ചിരുന്ന 50 ൽ അധികം കുപ്പി മദ്യമാണ് ഇവരിൽനിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്.

കളമശേരി സ്വദേശി പള്ളിലാംകര പാലപ്പിള്ളിയിൽ വീട്ടിൽ പ്യാരിലാൽ (49) ആണ് മദ്യക്കച്ചവടത്തിനു ചുക്കാൻ പിടിച്ചിരുന്നതെന്നു പൊലീസ് പറയുന്നു. രണ്ടു വർഷമായി ഇയാൾ മദ്യക്കച്ചവടം നടത്തുന്നുണ്ടെന്നാണ് വിവരം. ലോക്ഡൗൺ കാലത്ത് പൈന്റിന് 900 രൂപയും ഫുള്ളിന് 2000 രൂപയുമാണ് വാങ്ങിയിരുന്നത്. ലോക്ഡൗൺ അവസാനിച്ചശേഷം അവധി ദിവസങ്ങളിലെ വ്യാപാരത്തിൽനു വില അൽപം കുറ‍ഞ്ഞിട്ടുണ്ട്, പൈന്റിന് 600 രൂപ. എംസിയും ജവാനുമാണ് കാര്യമായി വിൽപന നടത്തിയിരുന്നത്.

Stories you may like

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

അതിഥിത്തൊഴിലാളികളെ ഉപയോഗിച്ച് ബവ്റിജസ് ഔട്ട്‌ലെറ്റുകളിൽനിന്നു
വൻതോതിൽ വാങ്ങുന്ന മദ്യമാണ് പ്രതികൾ വിറ്റിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇതര സംസ്ഥാനത്തൊഴിലാളികൾ താമസിക്കുന്ന വിവിധ കേന്ദ്രങ്ങളിൽത്തന്നെ സൂക്ഷിച്ചു വച്ചാണ് വിതരണവും. പ്യാരിലാൽ ആവശ്യക്കാരിൽനിന്ന് പണം വാങ്ങി, തൊഴിലാളികളുടെ താമസസ്ഥലത്തേക്കു പറഞ്ഞു വിടും. ഇയാളുമായി ബന്ധമുള്ള തൊഴിലാളികൾ മദ്യം ആവശ്യക്കാർക്കു കൈമാറും. ഇത്തരത്തിൽ, കഴിഞ്ഞ ഒന്നാം തീയതി മാത്രം ഒരു ലക്ഷം രൂപയുടെ മദ്യം വിറ്റതായി പൊലീസ് കണ്ടെത്തി.

‘സഞ്ചരിക്കുന്ന ബാർ’

പ്യാരിലാലിന്റെ ഇടപാടിൽ നല്ലൊരു പങ്കും ‘സഞ്ചരിക്കുന്ന ബാർ’ വഴിയാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ബെന്നിയുടെ ഓട്ടോയാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ആവശ്യക്കാർക്ക്, ടച്ചിങ്സും വെള്ളവും അടക്കം കരുതിയിട്ടുള്ള ഓട്ടോയിൽ സഞ്ചരിച്ചു മദ്യപിക്കാം. വിൽപനശാലകളിൽനിന്നു വൻതോതിൽ വാങ്ങുന്ന മദ്യം സംഭരണ കേന്ദ്രങ്ങളിലെത്തിക്കുന്നതും ഈ ഓട്ടോയിലായിരുന്നു.

സംഘത്തിലുള്ളവർ പൊലീസ് പിടിയിലായപ്പോൾ ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തിയ പ്യാരിലാൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആൾക്കൂട്ടത്തിലേക്ക് ഓട്ടോ ഓടിച്ചുകയറ്റിയെങ്കിലും ആളുകൾ ഓടി മാറിയതിനാൽ അപകടം ഒഴിവായി. ഓട്ടോ ഓടിച്ചിരുന്ന ബെന്നിക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്യാരി രാവിലെ ഓട്ടം വിളിച്ചതു കൊണ്ടു പോയതാണെന്നാണ് ബെന്നിയുടെ മൊഴി. എന്നാൽ ഏറെക്കാലമായി ഇയാൾ പ്യാരിക്കു വേണ്ടിയാണ് ഓട്ടോ ഓടിക്കുന്നതെന്നു നാട്ടുകാർ പറയുന്നു.

തട്ടുകടയിലെ ‘സ്ട്രോങ്ങ് കട്ടൻ’

തട്ടുകടയുടെ മുന്നിൽനിന്നു കട്ടൻചായ കുടിക്കുന്നയാളെ ആരു സംശയിക്കാൻ. പക്ഷേ കളമശേരി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിക്ക് എതിർവശത്തുള്ള തട്ടുകടയ്ക്കു മുന്നിൽനിന്നു ചായ കുടിച്ചവരിൽ പലരും നാലുകാലിൽ പോകുന്നതു കണ്ടാൽ അദ്ഭുതപ്പെടേണ്ട. ആവശ്യക്കാർക്കു മദ്യം കട്ടൻചായയിൽ ഒഴിച്ചു കൊടുക്കുന്നതാണ് ഇവിടുത്തെ രീതി. ഓംലെറ്റും മറ്റു ടച്ചിങ്സും ലൈവായിത്തന്നെ കിട്ടുകയും ചെയ്യും. ഈ തട്ടുകടയിൽനിന്ന് നാട്ടുകാർ മദ്യം പിടിച്ചെടുത്തു പൊലീസിനെ ഏൽപിച്ചിട്ടുണ്ട്. മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവർ ഇവിടെ എത്തി തട്ടുകട തുടങ്ങി പ്രദേശത്തെ ആർക്കെങ്കിലും മറിച്ചു വിറ്റോ വാടകയ്ക്കു കൊടുത്തോ പോകുന്നതാണ് പതിവ്. ഇതിനെ മദ്യവിൽപനയ്ക്കുള്ള കേന്ദ്രങ്ങളാക്കി മാറ്റിയിട്ടുണ്ടെന്നു നാട്ടുകാർ തിരിച്ചറിഞ്ഞതോടെയാണ് മദ്യം പിടികൂടിയത്. തട്ടുകട നാട്ടുകാർ മറിച്ചിട്ടിട്ടുണ്ട്.

പ്രദേശത്ത് യുവാക്കൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നതു ശ്രദ്ധയിൽ പെട്ടതോടെയാണ് കുറച്ചു നാട്ടുകാർ ചേർന്നു ജാഗ്രതാ സമിതി രൂപീകരിച്ചത്. കഴിഞ്ഞ ദിവസം പ്രദേശത്തുനിന്നു ലഹരിവസ്തുക്കൾ പിടിച്ചതോടെ ജനങ്ങൾ ജാഗരൂകരായി. മദ്യവിൽപനയ്ക്ക് അവധിയുള്ള ദിവസങ്ങളിലും മദ്യം സുലഭമാണെന്നു കണ്ടെത്തിയതോടെ ഇവർ തന്നെയാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. തട്ടുകടയിലെ കട്ടൻചായ പ്രയോഗവും കണ്ടെത്തിയത് നാട്ടുകാരുടെ ജാഗ്രതാ സമിതി തന്നെ. മദ്യം കണ്ടെടുത്തതോടെ പ്രതികളെ പിടിച്ചുവച്ച് വിവരം പൊലീസിൽ അറിയിച്ചു. ഇതോടെ കളമശേരി പൊലീസും പരിശോധനയ്ക്കു സജീവമായി രംഗത്തെത്തുകയായിരുന്നു.

 

Tags: liquor sailLiquor fraud
Share62
Tweet
Send
Share

Latest stories from this section

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

 ‘ഈഴവരുടെ ഹൃദയത്തിൽ ബ്രാഹ്മണമഹിമയുണ്ട്, അതുകൊണ്ടാണ് പൂണൂൽ ധരിച്ച് പൂജ നടത്തുന്നത്’; ജി. സുധാകരന്റെ പരാമർശം വിവാദത്തിലേക്ക്!

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

ചൂര സൂപ്പറാ, ധൈര്യമായി കഴിക്കാം; കേരളത്തിലെ ചൂരയിൽ വിരയില്ലെന്ന് അടിവരയിട്ട് സിഎംഎഫ്ആർഐ;പ്രചാരണം വ്യാജം

മാസപ്പടി കേസ്: പിണറായി വിജയനെതിരെ വിജിലൻസ് അന്വേഷണത്തിന് പ്രത്യേക സംഘം? സർക്കാർ തീരുമാനം ഇന്ന്

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

Latest News

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ലങ്കയെ എറിഞ്ഞുവീഴ്ത്തി ഇന്ത്യ! 147 റൺസിന്റെ തകർപ്പൻ ജയം; 20-ാം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 26 മുതൽ ബാങ്കിംഗ് സേവനങ്ങൾ തടസ്സപ്പെട്ടേക്കാം; മുൻകരുതൽ മുന്നറിയിപ്പുമായി ബാങ്കുകൾ

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തിന് V4 രാജ്യങ്ങളുടെ പിന്തുണ ; നിലപാട് മാറ്റവുമായി ചൈനയും

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പോലീസ് എൻകൗണ്ടർ : ജമൂയി കേസിലെ മുഖ്യപ്രതിക്ക് ഗുരുതര പരിക്ക് ; ബിജെപി ഭരണത്തിലുള്ളപ്പോൾ ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്ന് ബിഹാർ സർക്കാർ

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്!

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന് ആശ്വാസം; കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

നസൂൽ ഭൂമി ഒഴിപ്പിക്കൽ ഭീഷണി: ശ്രീനഗറിലെ കച്ചവടക്കാർ തെരുവാധാരമാകാൻ സാധ്യത; പ്രതിഷേധം ശക്തം!

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കർ ഭീകരർക്ക് അഭയം നൽകി ; രണ്ട് കശ്മീർ സ്വദേശികൾ അറസ്റ്റിൽ

ഐസിസ് റിക്രൂട്ട്മെന്റ്, ആപ്പ് വികസിപ്പിച്ച് രഹസ്യ ആശയവിനിമയം: ഒമ്പത് ഭീകരർക്കെതിരെ എൻ.ഐ.എ കുറ്റപത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies