Thursday, October 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Video

വാസ്തുവിദ്യാ അത്ഭുതം; ത്രിപുരയിലെ താജ് മഹൽ; അറിയാം നീർമഹൽ കൊട്ടാരത്തിന്റെ വിശേഷങ്ങൾ (വീഡിയോ)

by Brave India Desk
Jul 18, 2021, 02:56 pm IST
in Video
Share on Facebook
Tweet
WhatsApp
Telegram

നമ്മെ എന്നും വിസ്മയിപ്പിക്കുന്ന ഒരുപാട് കാഴ്ച്ചകൾ ഈ ലോകത്തുണ്ട്. അതിൽ പ്രകൃതി സ്വയം ഒരുക്കിയതും മനുഷ്യൻ നിർമ്മിച്ചവയുമുണ്ട്. അവയിൽ കാഴ്ചകളാൽ വിസ്മയം തീർക്കുന്ന ഒരു നിർമ്മിതിയാണ്
തടാകത്തിനു നടുവിലെ വാസ്തുവിദ്യാ അദ്ഭുതം എന്നറിയപ്പെടുന്ന  നീര്‍മഹല്‍ കൊട്ടാരം. ത്രിപുരയിലെ ഏറ്റവും മനോഹരമായ കൊട്ടാരം എന്നാണ്‌ നീര്‍മഹല്‍ അറിയപ്പെടുന്നത്‌.അഗര്‍ത്തലയില്‍ നിന്നും 53 കിലോമീറ്റര്‍ അകലെ മേലഘർ പട്ടണത്തിൽ  സ്ഥിതി ചെയ്യുന്ന പ്രൗഢഗംഭീരമായ  വാസ്തുവിദ്യാ അദ്ഭുതമാണ് നീര്‍മഹല്‍. രുദ്രാസാഗര്‍ തടാകത്തിനു നടുവിലായാണ് ഈ കാഴ്ചാവിസ്മയം  നിര്‍മിച്ചിരിക്കുന്നത്.

1930ല്‍ ബീര്‍ ബിക്രം കിഷോര്‍ ദേബ്‌ ബര്‍മ്മന്‍ രാജാവാണ്‌ നീര്‍മഹല്‍ നിര്‍മ്മിച്ചത്‌. ജലത്തിലെ കൊട്ടാരം എന്നാണ്‌ നീര്‍മഹല്‍ എന്ന വാക്കിനര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബിര്‍ ബിക്രം കിഷോര്‍ ദേബെന്ദ്ര മാണിക്യന്‍ തന്‍റെ വേനല്‍ക്കാല വസതിയായി നിര്‍മിച്ചതാണ്  ഈ കൊട്ടാരം. ഹിന്ദു, മുസ്ലിം ശൈലികള്‍ സംയോജിപ്പിച്ചു കൊണ്ട് അങ്ങേയറ്റം ആകര്‍ഷണീയമായ രീതിയിലാണ് ഇതിന്‍റെ വാസ്തുവിദ്യ. ഇന്ത്യയില്‍  വെള്ളത്തിന്‌ നടുവില്‍ നിര്‍മിച്ച കെട്ടിടങ്ങളില്‍ വച്ച് ഏറ്റവും വലുതാണ്‌ നീര്‍മഹല്‍. കൊട്ടാരത്തെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. പടിഞ്ഞാറ് ഭാഗം ആൻഡർ മഹൽ എന്നാണ് അറിയപ്പെടുന്നത്.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

രാജകുടുംബത്തിന് വേണ്ടി നിർമിച്ചതാണ് ഈ ഭാഗം. മഹാരാജാക്കന്മാരുടെയും കുടുംബങ്ങളുടെയും വിനോദവേളകള്‍ക്കായി നാടകം, നൃത്തം, മറ്റ് സാംസ്കാരിക പരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്ന ഒരു ഓപ്പൺ എയർ തിയേറ്ററാണ് കിഴക്ക് ഭാഗത്തുള്ളത്. ആകെ 24 മുറികളാണ് കൊട്ടാരത്തിലുള്ളത്. ഗോവണിപ്പടികളിലൂടെ രുദ്രസാഗർ തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങാൻ സാധിക്കും. രാജാക്കന്മാരുടെ കാലത്ത് ബോട്ട് ഓടിച്ചു കൊണ്ട് കൊട്ടാരത്തിലേക്ക് നേരിട്ട് കടക്കാനുള്ള സംവിധാനവും  ഉണ്ടായിരുന്നു. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ടെറസ് ഗാർഡനുകളിലൊന്ന് ഇവിടെയാണ്‌ ഉള്ളത്.

മനോഹരമായ നിര്‍മ്മിതി എന്നതിനപ്പുറം ഇതൊരു എന്‍ജിനീയറിംഗ്‌ വിസ്‌മയം കൂടിയാണ്‌. മണല്‍ക്കല്ലും  മാര്‍ബിളും മാത്രം ഉപയോഗിച്ചാണ്‌ ഈ വിസ്മയം പണി കഴിപ്പിച്ചിരിക്കുന്നത്. ഒന്‍പതു വര്‍ഷമെടുത്താണ് നീര്‍മഹലിന്‍റെ നിര്‍മാണം പൂര്‍ത്തിയായത്. മണൽ കല്ലും മാർബിളും ഉപയോഗിച്ച് നിര്‍മിച്ച കൊട്ടാരത്തിനുള്ളിലെ പവലിയനുകൾ, ബാൽക്കണി, ടവറുകൾ, പാലങ്ങൾ എന്നിവയെല്ലാം വിസ്മയകരമാണ്. താഴികക്കുടത്തിന്‍റെ ആകൃതിയിലുള്ള മിനാറുകൾ കൊട്ടാരത്തിന് കോട്ട പോലുള്ള രൂപം നൽകുന്നു.

നിരവധി ഗോപുരങ്ങള്‍, പാലങ്ങള്‍, മണ്ഡപങ്ങള്‍, മട്ടുപ്പാവുകള്‍ എന്നിവ ഈ കൊട്ടാരത്തെ കൂടുതൽ മനോഹരമാക്കുന്നു. തടാകത്തിന്‌ നടുക്കാണ്‌ കൊട്ടാരം നിര്‍മ്മിച്ചിരിക്കുന്നതെങ്കിലും നീര്‍മഹലിന്‌ ചുറ്റും പച്ചപ്പ് വിരിക്കുന്ന കാഴ്ചകളും കാണാം. കൊട്ടാരത്തിന്‌ ചുറ്റുമുള്ള പൂന്തോട്ടങ്ങളില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ നിറങ്ങളിലുള്ള പൂക്കള്‍ കാണേണ്ട കാഴ്ച തന്നെയാണ്. നഗരത്തിന്‌ വളരെ അടുത്ത്‌ സ്ഥിതി ചെയ്യുന്ന നീര്‍മഹല്‍ ത്രിപുരയിലെ ഏറ്റവും പ്രശസ്‌തമായ വിനോദസഞ്ചാര കേന്ദ്രമാണ്‌. രാജ്യമെങ്ങും നിന്നുമുള്ള നിരവധി സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് ഈ ദൃശ്യ വിസ്മയം.
നീർ മഹലിൽ നടക്കുന്ന ഏറ്റവും പ്രസിദ്ധമായ ആഘോഷങ്ങളിലൊന്നാണ് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നീർ മഹൽ വാട്ടർ ഫെസ്റ്റിവൽ. എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലാണ് ഇത് നടക്കാറുള്ളത്. വൈകിട്ട് തുടങ്ങി രാവേറെ നീണ്ടു നിൽക്കുന്ന സാംസ്കാരിക പരിപാടികളും ആഘോഷങ്ങളുമാണ് ഇതിന്റെ പ്രത്യേകത. രുദ്ര സാഗർ തടാകത്തിലൂടെയുള്ള ബോട്ട് മത്സരമാണ് മറ്റൊരു ആകർഷണം. നീന്തൽ മത്സരങ്ങളും ഇതിന്റെ ഭാഗമായി നടത്താറുണ്ട്. നീർ മഹൽ ഉത്സവം എന്ന പേരിൽ എല്ലാ വർഷം ഡിസംബറിലും വീണ്ടും ആഘോഷങ്ങൾ ഉണ്ടാകാറുണ്ട്. ദേശീയ പ്രാധാന്യമുള്ള ചതുപ്പിടങ്ങളിൽ ഒന്നായാണ് രുദ്ര സാഗർ തടാകം അറിയപ്പെടുന്നത്. അഗർത്തലയില്‍ നിന്നും 52 കിലോമീറ്റർ അകലെ, 2.4 സ്ക്വയർ കിലോമീറ്റർ ഏരിയയിലാണ് ഈ തടാകം വ്യാപിച്ചു കിടക്കുന്നത്.

പഴമയുടെ പ്രൗഢിയും അഴകും ഒത്തിണങ്ങുന്ന ഈ നിർമ്മിതി   ഇന്നും എന്നും ഒരു വിസ്മയം തന്നെയായിരിക്കും. ഇന്ത്യന്‍ നിര്‍മ്മാണ കലയുടെ അത്ഭുതമെന്നു തന്നെ വിശേഷിപ്പിക്കപ്പെടുവാന്‍ യോഗ്യതയുള്ള ഇത്തരം നിരവധി ഇടങ്ങള്‍ നമ്മുടെ രാജ്യത്തുണ്ട്. ത്രിപുരക്കാരുടെ താജ്മഹൽ എന്നാണ്  നീർമഹൽ അറിയപ്പെടുന്നത്. എങ്കിലും  താജ്നഹലിനേക്കാളും അത്ഭുതങ്ങൾ വെള്ളത്തിലും അതിനടിയിലും ഒളിപ്പിച്ചാണ് അദ്ഭുതകൊട്ടാരം സഞ്ചാരികളെ കാത്തിരിക്കുന്നത്.

https://www.youtube.com/watch?v=76AcpjMBujo&t=9s

Tags: videoNeermahal
Share18
Tweet
Send
Share

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

പാക് അധീന കശ്മീരിലെ അടിച്ചമർത്തൽ: യു.എന്നിൽ പാകിസ്ഥാനെതിരെ തുറന്നടിച്ച് ഇന്ത്യ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

2029-ലും മോദി തന്നെ ഭരിക്കും; പാറ്റ പാർട്ടി സ്ഥാപകന് മുന്നറിയിപ്പുമായി അമേരിക്കൻ ഗായിക മേരി മിൽബെൻ

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

ഇറാന് ആണവായുധമില്ല, യുദ്ധം ഉടൻ തീരും; ഊർജവിലയിൽ വൻ ഇടിവ് പ്രവചിച്ച് ട്രംപ്

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിൽ കൂട്ടക്കൊലപാതകത്തിന് പദ്ധതി; 19-കാരൻ പിടിയിൽ

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

അന്താരാഷ്ട്ര ടി20യിൽ സിക്സർ മഴ തീർത്ത് സഞ്ജു സാംസൺ; അവിസ്മരണീയ നേട്ടത്തിൽ ആറാമത്തെ ഇന്ത്യൻ താരം

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങി; ഡൽഹി കേരളാ ഹൗസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത; വിശദീകരണം തേടി

പിണറായി വിജയന് ഇന്ന് നിർണായകം ; അപ്പീൽ അനുമതി ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്; ഇ.ഡിയും കേസെടുത്തു

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

ലോസ് ആഞ്ചലസിൽ മലയാളി മുന്നേറ്റം ; മേയർ തിരഞ്ഞെടുപ്പിൽ നിത്യ രാമൻ എതിർ സ്ഥാനാർത്ഥിയെക്കാൾ ബഹുദൂരം മുന്നിൽ

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

അതിർത്തി പ്രതിരോധ രംഗത്ത് ചരിത്രപരമായ മുന്നേറ്റമായി 298 കിലോമീറ്റർ നീളമുള്ള നിമ്മു-പാദും-ദർച്ച റോഡ് ; ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies