അമ്പലവയല്‍: വയനാട്ടില്‍ സ്വകാര്യ ബസ് ഉടമയെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അമ്പലവയല്‍ കടല്‍മാട് പെരുമ്പാടിക്കുന്ന് പി.സി രാജമണി(48)യാണ് മരിച്ചത്. വീടിന് സമീപത്തെ തോട്ടത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കടല്‍മാട്-സുല്‍ത്താന്‍ ബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസിന്റെ ഉടമയാണ്.
കോവിഡ് മൂലം ബസ് സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വന്നതോടെ ഇദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Discussion about this post