ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജവും ഇദ്ദേഹത്തോടൊപ്പം എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും രാജിവെച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജിവെച്ച നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുമെന്നാണ് സൂചന.
നിയമസഭ തെരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ രാജി. കഴിഞ്ഞ ഡിസംബറിലാണ് ഗോവിന്ദാസ് കൊന്തോജം മണിപ്പൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്.
മണിപ്പൂരില്‍ ഭരണത്തിലുള്ള ബി.ജെ.പിക്ക് 36 അംഗങ്ങളുടെ പിന്തുണയാണുള്ളത്. ആകെ അംഗങ്ങളുടെ എണ്ണം 60 ആണ്. 21 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി പ്രാദേശിക പ്രാദേശിക പാര്‍ട്ടികളെ കൂടെച്ചേര്‍ത്താണ് ഭരണത്തിലേറിയത്. 2017-ലെ തെരഞ്ഞെടുപ്പില്‍ 28 സീറ്റ് നേടി കോണ്‍ഗ്രസായിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്.
Discussion about this post