തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ കുരുങ്ങിയ വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മാര്‍ച്ചും സംഘര്‍ഷവും. നിയമസഭയുടെ മുന്നില്‍ യുവ, മഹിളാ മോര്‍ച്ചകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നു.
യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞു പോകാന്‍ പ്രവര്‍ത്തകര്‍ തയാറാകാതെ ഇരുന്നതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.
Discussion about this post