ടോക്യോ: ഒളിമ്പിക് മിക്സഡ് റീകര്‍വ് അമ്പെയ്ത്ത് മത്സരത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയ് ടീമിനെ 5-3ന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം.
ചൈനീസ് തായ്പേയ് താരങ്ങളായ ലിന് ചിയ എന്നിനെയും ടാങ് ചിഹ് ചുനിനെയുമാണ് ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയത്. ആദ്യം പിന്നില്‍ നിന്ന ശേഷമായിരുന്നു ഇന്ത്യയുടെ തിരിച്ചു വരവ്.
ഇന്ന് രാവിലെ 11നാണ് ക്വാർട്ടർ ഫൈനൽ.
Discussion about this post