തിരുവനന്തപുരം: ഓൺലൈൻ പഠനം പുരോഗമിക്കുമ്പോഴും കേരളത്തിൽ പഠനത്തിന് സ്വന്തമായി ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാൻ കഴിയാത്ത 5 ലക്ഷത്തോളം വിദ്യാർഥികളുണ്ടെന്ന് സർക്കാർ സർവേ. സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയുടെ മുന്നോടിയായി ക്രോഡീകരിച്ച കണക്കുകൾ പ്രകാരമാണ് ഈ സർവേ.
നിലവിൽ ഡിജിറ്റൽ ഉപകരണങ്ങളില്ലാത്ത കുട്ടികളെ 3 വിഭാഗങ്ങളായി തിരിച്ചാണ് കണക്കെടുത്തത്.
1) സ്വന്തമായി ഉപകരണങ്ങൾ വാങ്ങാൻ കഴിയുന്നവർ,
2) വായ്പ ലഭ്യമാക്കിയാൽ ഉപകരണങ്ങൾ വാങ്ങാൻ കഴിയുന്നവർ,
3) സമൂഹ സഹായത്തോടെ മാത്രം വാങ്ങാൻ കഴിയുന്നവർ.
മൂന്നാം വിഭാഗത്തിന്റെ കണക്കാണ് സർക്കാർ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ആദ്യ രണ്ടു വിഭാഗങ്ങളെക്കൂടി ചേർത്താൽ നിലവിൽ ഉപകരണങ്ങളില്ലാത്തവർ 10 ലക്ഷത്തിനു മുകളിലെത്തും.
എല്ലാ കുട്ടികൾക്കും ഓഗസ്റ്റ് 15നകം ഡിജിറ്റൽ ഉപകരണങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ഇതിനായി ജനകീയ യജ്ഞം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കുട്ടികളുടെ എണ്ണം പോർട്ടലിൽ ലഭ്യമാക്കി ഉപകരണങ്ങളോ പണമോ സംഭാവനയായി നൽകാൻ സൗകര്യമൊരുക്കും.
ഓരോ ജില്ലയിലും ഡിജിറ്റൽ ഉപകരണം വാങ്ങാനാകാത്തവർ:-
തിരുവനന്തപുരം 11899
കൊല്ലം 17526
പത്തനംതിട്ട 6568
ഇടുക്കി 12968
കോട്ടയം 12200
ആലപ്പുഴ 19075
എറണാകുളം 22000
തൃശൂർ 65638
പാലക്കാട് 113000
മലപ്പുറം 91823
കോഴിക്കോട് 49000
വയനാട് 27122
കണ്ണൂർ 12126
കാസർകോട് 44595
ആകെ 5,05,540
Discussion about this post