Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Video

50 ഏക്കറിൽ പ്രകൃതി തീർത്ത വിസ്മയം; അറിയാം കേരളത്തിലെ ഏറ്റവും വലിയ കാവായ ഇരിങ്ങോൾ കാവിന്റെ വിശേഷങ്ങൾ (വീഡിയോ)

by Brave India Desk
Jul 25, 2021, 09:25 pm IST
in Video
Share on Facebook
Tweet
WhatsAppTelegram

50 ഏക്കറില്‍ പ്രകൃതി തീർത്ത വിസ്മയം, കേരളത്തിലെ ഏറ്റവും വലിയ കാവായ ഇരിങ്ങോൾ കാവ്. കേരളത്തിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഇരിങ്ങോൾ കാവ് സ്ഥിതി ചെയ്യുന്നത്.

കൊടും കാട്ടിലൂടെ വേണം ക്ഷേത്രാങ്കണത്തിലെത്താൻ. നടപ്പാതക്ക്‌ ഇരുവശവും വൻവൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്നു. സുഖശീതളമായ അന്തരീക്ഷം. വനത്തിന്‌ ഒത്തനടുക്കാണ്‌ കാവ്‌ സ്ഥിതിചെയ്യുന്നത്‌.

Stories you may like

രാജ്യാന്തര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില കുറയുമോ? താമസം നേരിടുന്നതിന്റെ കാരണം വ്യക്തമാക്കി ഹർദീപ് സിങ് പൂരി

മുഖ്യനും പ്രതിപക്ഷ നേതാവും സുല്ലിട്ടു ,അത്രയ്ക്ക് ഭീകരനോ ഇവൻ; കള്ളുണ്ണിക്കും ചിലത് പറയാനുണ്ട്…..

വൻവൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും വേരുകളും കുറ്റിക്കാടുമൊക്കെയായി 50 ഏക്കർ വിസ്‌തൃതിയിണ് ഈ കാവിനുള്ളത്.  കാവിനു നടുക്ക് 1200 ഓളം വർഷം പഴക്കമുള്ള ദുർഗ്ഗാദേവി ക്ഷേത്രവുമുണ്ട്. രാവിലെ സരസ്വതിയായും ഉച്ചക്ക് വനദുർഗ്ഗയായും രാത്രിയിൽ ഭദ്രകാളീ രൂപത്തിലും ആണ് ദേവി ഇവിടെ കാണപ്പെടുന്നതെന്നാണ് ഐതിഹ്യം. പഴമ വിട്ടുമാറാത്ത ഒരു മനോഹര ക്ഷേത്രം.  ചുറ്റമ്പലത്തിനുള്ളിലെ മണ്ഡപവും ഗർഭഗൃഹവുമെല്ലാം പൗരാണികത തുളുമ്പി നിൽക്കുന്നവയാണ്‌

കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ഇത് പരശുരാമൻ നിർമ്മിച്ചതെന്നാണ് ഐതിഹ്യം. ഉപദേവന്മാരില്ലാത്ത ഒരു ക്ഷേത്രമാണിത്‌. നാഗഞ്ചേരി മനയുടെ കീഴിലുണ്ടായിരുന്ന അനേകം കാവുകളിൽ ഒരു കാവായിരുന്നു ഇത്. ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ കൈവശം വെയ്ക്കാൻ പാടില്ല എന്ന ഭൂപരിഷ്കരണനിയമം 1963-ൽ സർക്കാർ കൊണ്ട് വന്നപ്പോൾ, മനയുടെ കാരണവരായ വാസുദേവൻ നമ്പൂതിരി 1980-ൽ പെരുമ്പാവൂർ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറിയതാണ് ഇരിങ്ങോൾ കാവ്. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇരിങ്ങോൾക്കാവ്.

ചെറിയ ചതുപ്പുകൾപോലുള്ള ജലസംഭരണിയുണ്ട് ചിലേടത്ത്. ഏതു കൊടും വേനലിലും വെള്ളമുള്ള തീർഥക്കുളവും കാവിന്റെ ഭാഗമാണ്. ജാതിമതഭേദമന്യേ ഏതു വിശ്വാസിക്കും ശുദ്ധിയോടെ അമ്പലത്തിൽ വരാം എന്നതും പ്രത്യേകതയാണ്

എൺപത്‌ തൊണ്ണൂറ്‌ കൊല്ലങ്ങൾക്ക്‌ മുൻപ്‌ വരെ ഇരിങ്ങോൾ അടക്കം ഏഴ്‌ ക്ഷേത്രങ്ങളിൽ നിന്ന് തിരുനായത്തോട്‌ ശിവനാരായണ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിപ്പുകൾ പോകുകയും, എട്ട്‌ ദേവീദേവന്മാർക്കും ഒരുമിച്ച്‌ അവിടെ പൂരം നടത്തുകയും ചെയുമായിരുന്നു.

ചരിത്രവും ഐതിഹ്യവും ജൈവവൈവിധ്യവും ഇടകലർന്ന വലിയൊരു കലവറയാണീ ക്ഷേത്രമാഹാത്മ്യം. ദേവകീ-വാസുദേവൻമാരുടെ എട്ടാമത്തെ പുത്രൻ കംസനെ വധിക്കുമെന്ന അരുളപ്പാടിനു ശേഷം കംസൻ അവരെ കാരാഗൃഹത്തിലടച്ചു. എട്ടാമത്തെ പുത്രന്റെ സ്ഥാനത്ത് പെൺകുഞ്ഞിനെക്കണ്ട കംസൻ പെൺകുഞ്ഞായിട്ടും അവളെ കൊല്ലാൻ തുനിഞ്ഞു. പക്ഷേ, കംസന്റെ കൈയിൽനിന്ന് രക്ഷപ്പെട്ട കുഞ്ഞ് ആകാശത്ത് അഭൗമതേജസ്സോടെ ജ്വലിച്ചുനിന്നു. ആ തേജസ്സ് ഭൂമിയിൽ ആദ്യമായി സ്പർശിച്ച സ്ഥലം ഇരുന്നോൾ എന്നായെന്നും കാലക്രമേണ അത് ഇരിങ്ങോളായെന്നുമാണ് സ്ഥലനാമ ചരിത്രം. പരാശക്തിയായ ദേവിയെ ദർശിച്ച് അനുഗ്രഹം വാങ്ങാനെത്തിയ ദേവഗണങ്ങളാണ് ഇവിടുത്തെ വൃക്ഷലതാദികൾ എന്നും കരുതപ്പെടുന്നു. അതുകൊണ്ടു തന്നെ മരങ്ങൾ മുറിക്കുകയോ വള്ളികൾ അറുത്തുമാറ്റുകയോ വീണുകിടക്കുന്ന മരങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യാറില്ല.

1986ൽ പ്രസിദ്ധ ജ്യോതിശാസ്ത്ര പണ്ഡിതൻ കൈമുക്ക് പരമേശ്വരൻ നമ്പൂതിരി ക്ഷേത്രത്തിന് 2746 കൊല്ലത്തോളം പഴക്കമുണ്ടെന്ന് കണക്കുകൂട്ടുകയുണ്ടായി. പക്ഷേ പൂജാച്ചടങ്ങുകൾക്കും മറ്റും 1200 കൊല്ലത്തിന്റെ പഴക്കമേ ഉള്ളുവെന്നു കരുതപ്പെടുന്നു.

മീനത്തിലെ പൂരം പ്രസിദ്ധമാണ്. പിടിയാനകൾ മാത്രം അണിനിരക്കുന്ന പൂരമാണിവിടെ. മീനം രണ്ടു മുതൽ 10 വരെയാണ് പൂരം കൊണ്ടാടുന്നത്. പൂരത്തിന് പുറമെ പുനഃപ്രതിഷ്ഠാദിനവും നവരാത്രി മഹോത്സവവും തൃക്കാർത്തികയും ആഘോഷിക്കുന്നു. ഇവിടുത്തെ വിത്തിടൽ ചടങ്ങും പ്രസിദ്ധമാണ്. കേരളത്തില മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്‌തമായി  ഇരിങ്ങോൾ കാവിൽ  പിടിയാനയെയാണ് എഴുന്നള്ളിക്കുന്നത്.

പുരാതനകാലത്ത് ഈ വനത്തിനുള്ളിലെ ദേവീചൈതന്യം കല്ലിൽ ദർശിച്ച പുലയസമുദായത്തിൽ പെട്ട സ്ത്രീയുടെ പിൻമുറക്കാരായ കുടുംബക്കാരാണ് ഇത് നടത്തുന്നത്. മകരം 30-ന് തുടികൊട്ടിപ്പാട്ടും കുടതുള്ളലുമായി ഇവർ ഉച്ചപ്പൂജയോടെ കിഴക്കേ നടയിലെത്തും. തിരുമുറ്റം വലംവെച്ച് ഒരുകെട്ട് കറ്റയും നെൽപറയും ദേവിക്കു സമർപ്പിക്കുന്നതാണ് ചടങ്ങ്. വൃശ്ചിക മാസത്തിലെ കാർത്തികയും  പ്രാധാന്യമുള്ള ദിവസമാണ്. ആ ദിവസം ദേവിയെ ദർശിക്കുന്നവർക്ക് ദീർഘായുസും അവിവാഹിതരായ യുവതികൾക്ക് മംഗല്യസൗഖ്യവും നൽകി ദേവി അനുഗ്രഹിക്കും എന്നാണ് വിശ്വാസം

വിവാഹം, കെട്ടുനിറ, രാമായണ വായന എന്നിവ ക്ഷേത്രത്തിൽ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാറില്ല. തമ്പകം, വെള്ളപ്പൈൻ, തേക്ക്, ആഞ്ഞിലി, തുടങ്ങിയ വൻമരങ്ങളും തിപ്പലി, കാട്ടുകുരുമുളക്, പാതാരി, തുടങ്ങിയ ഔഷധസസ്യങ്ങളും തത്ത, കുയിൽ, പരുന്ത്, കാലൻകോഴി, പുള്ള്, നത്ത്, തുടങ്ങിയ 44 ഓളം ഇനം പക്ഷികളും വിവിധ ഇനം ചെറുജന്തുക്കളും അടങ്ങിയതാണീ വനത്തിന്റെ ജൈവവൈവിധ്യം. പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന സസ്യജന്തുജാലങ്ങളിൽ പെട്ടവയാണ് പലതും.

Tags: videoIringol Kavu
Share16
Tweet
SendShare

Latest stories from this section

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

കേന്ദ്രം വടിയെടുത്തു; സംഘർഷങ്ങൾക്ക് അയവ്; സമാധാനത്തിന്റെ പാതയിൽ മണിപ്പൂർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

ഞാൻ ഹിന്ദുവാടാ ;ആദ്യം കുംഭമേള,പിന്നെ ശിവരാത്രി കോൺഗ്രസിനെ ഞെട്ടിച്ച് ഡികെ ശിവകുമാർ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

മെഴുകുതിരി നാളം പോലെ വെളിച്ചം; അനുഭവപ്പെട്ടത് മിനിറ്റുകളോളം; അന്യഗ്രഹ ജീവികൾ ഇവിടെയും എത്തിയോ?; അമ്പരന്ന് ജനങ്ങൾ; വീഡിയോ

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

തൊട്ടാൽ പനിച്ചു കിടത്തുന്ന ആനവിരട്ടി ; പാമ്പിൻ്റെ ശീൽക്കാരത്തോടെ നാഗവള്ളി ; അത്ഭുതമാണ് ഗുരുകുലം

Latest News

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അവയവക്കടത്ത് ; പിന്നിൽ അന്താരാഷ്ട്ര സംഘം ; ബംഗ്ലാദേശി സൂത്രധാരൻ കൊൽക്കത്തയിൽ അറസ്റ്റിൽ

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി അവയവക്കടത്ത് ; പിന്നിൽ അന്താരാഷ്ട്ര സംഘം ; ബംഗ്ലാദേശി സൂത്രധാരൻ കൊൽക്കത്തയിൽ അറസ്റ്റിൽ

കിർഗിസ്ഥാനിലെത്തി പ്രധാനമന്ത്രി മോദി ; ​26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടി പ്രധാന ലക്ഷ്യം ; പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച

കിർഗിസ്ഥാനിലെത്തി പ്രധാനമന്ത്രി മോദി ; ​26-ാമത് ഷാങ്ഹായ് സഹകരണ ഉച്ചകോടി പ്രധാന ലക്ഷ്യം ; പ്രമുഖ നേതാക്കളുമായും കൂടിക്കാഴ്ച

വയനാടിന് കൈതാങ്ങായി എയർടെൽ ;സൗജന്യ ഇന്റർനെറ്റ്, എസ്എംഎസ്, ടോക്ക് ടൈം

ഉപഭോക്താവിൽ നിന്ന് അധിക തുക ഈടാക്കി: എയർടെൽ 40,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

റഷ്യയിൽ നിന്നുള്ള നാലാമത്തെ എസ്-400 ഇന്ത്യയിലെത്തി ; രാജസ്ഥാൻ-ഗുജറാത്ത് മേഖലയിൽ വിന്യസിക്കുമെന്ന് സൂചന

5 പുതിയ എസ്-400 സുദർശൻ വ്യോമപ്രതിരോധ സ്ക്വാഡ്രണുകൾ കൂടി വാങ്ങാനൊരുങ്ങി ഇന്ത്യ ; റഷ്യയുമായി 50,000 കോടിയിലധികം രൂപയുടെ ടെൻഡർ നടപടികൾ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

2 ദിവസങ്ങൾ, 3 ഓവറുകൾ; ക്രിക്കറ്റ് ലോകത്തെ ഏറ്റവും വിചിത്രമായ ഹാട്രിക് കഥ

തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം

തുക്കാറാം മുണ്ടെയുടെ നടപടികൾക്ക് തിരിച്ചടി; അനാവശ്യ തിടുക്കത്തിന് എഫ്ഡിഎയ്ക്ക് കോടതിയുടെ രൂക്ഷവിമർശനം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഉസ്‌ബെക്കിസ്ഥാൻ നൽകും ; ദീർഘകാല വിതരണ കരാറിൽ ഒപ്പുവെച്ചു ; വ്യാപാരം 5 ബില്യൺ ഡോളറിലേക്ക് ഉയർത്താനും തീരുമാനം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഉസ്‌ബെക്കിസ്ഥാൻ നൽകും ; ദീർഘകാല വിതരണ കരാറിൽ ഒപ്പുവെച്ചു ; വ്യാപാരം 5 ബില്യൺ ഡോളറിലേക്ക് ഉയർത്താനും തീരുമാനം

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies