ഡൽഹി: കാർഗിൽ യുദ്ധവീരന്മാരുടെ ശൗര്യം ഓരോ ദിവസവും പ്രചോദനം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാം അവരുടെ ത്യാഗങ്ങൾ സ്മരിക്കുന്നു. നാം അവരുടെ ധീരത സ്മരിക്കുന്നു. ഈ കാർഗിൽ വിജയ ദിവസത്തിൽ, നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടി വീരമൃത്യു വരിച്ചവർക്ക് നാം ആദരമർപ്പിക്കുന്നു. അവരുടെ ധീരത നമുക്ക് ഓരോ ദിവസവും പ്രചോദനം നൽകുന്നതാണ്. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
രാജ്യം കാർഗിൽ വിജയ ദിവസം ആചരിക്കുന്ന ഇന്ന് കാർഗിൽ യുദ്ധവിരന്മാരെ ആദരിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. നമ്മുടെ സുരക്ഷാ സേനകളുടെ ശുര്യവും അച്ചടക്കവും ലോകത്തിന് മുന്നിൽ പ്രകടമായ സന്ദർഭമായിരുന്നു കാർഗിൽ യുദ്ധമെന്ന് അദ്ദേഹം പറഞ്ഞു.
കാർഗിൽ വിജയ ദിവസം അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം മൻ കി ബാത്തിൽ പറഞ്ഞിരുന്നു.
Discussion about this post