ജമ്മുകശ്മീർ: ജമ്മുകശ്മീരിലെ കിഷ്ത്വാറിലുണ്ടായ മേധവിസ്ഫോടനത്തിൽ നാല് പേർ മരിച്ചു. നാല്പതോളം പേരെ കാണാതായി. നിരവധി വീടുകളും ഒലിച്ചുപോയി.
കാണാതാവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മഴവെള്ളപ്പാച്ചിലിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി സിആർപിഎഫ്ൻറെയും സൈന്യത്തിൻറെയും സഹായം സർക്കാർ തേടി കഴിഞ്ഞു.
കേന്ദ്രമന്ത്രി ജിതേന്ദ്രസിഗ് നേരിട്ട് കാര്യങ്ങൾ വിലയിരുത്തി രക്ഷാപ്രവർത്തന നടപടികൾക്ക് നേതൃത്വം നൽകുകയാണ്. ഇന്ത്യൻ വ്യോമസേനയും രക്ഷാപ്രവർത്തനത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. കിഷ്ത്വാറിലെ മലയോര ഗ്രാമമായ ഡച്ചാനിൽ ആണ് മേഘ വിസ്ഫോടനമുണ്ടായത്.
കാണാതായ ആളുകൾക്കായി തിരച്ചിൽ തുടരുകയാണ്. പുലർച്ചെ 4.30 ഓടെയാണ് മേഘവിസ്ഫോടനം നടന്നത്. ചിനാബ് നദിയിലെ ജലനിരപ്പ് ഉയർന്നത് ദോഡ മേഖലയെ ഒറ്റപ്പെടുത്തി. ഇത് രക്ഷാപ്രവർത്തനത്തിന് തടസ്സമായിട്ടുണ്ട്.
Discussion about this post